Thursday 29 June 2017

28/6/2017

9.10 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.രജിസ്റ്ററിൽ ഒപ്പിട്ടു. ഇന്ന് എനിക്ക് പീരിയഡ് ഇല്ലായിരുന്നു. എന്നിരുന്നാലും മലയാള അദ്ധ്യാപകനെക്കാണാൻ ആയി പോവുകയുo അദ്ദേഹത്തിന്റെ മറ്റൊരു ക്ലാസ് പരിചയപ്പെടുത്തി തരാൻ അവസരം നൽകുകയും ചെയ്തു.8 C യിൽ കുട്ടികളെ പരിചയപ്പെടാൻ' അവസരം നൽകി. വളരെയധികം കഴിവുള്ള കുട്ടികളെയാണ് ആ ക്ലാസ് മുറിയിൽ കണ്ടത് ."എന്റെ വിദ്യാലയം " എന്ന വിഷയo നൽകുകയും കുട്ടികൾക്ക് ആ വിഷയത്തിൽ നിന്നു കൊണ്ടു കഥ, കവിത, ഓർമ്മക്കുറിപ്പ്, ചിത്രരചന, ലേഖനം ഇതിൽ ഇഷ്ടമുള്ളത് ഈ വിഷയത്തിൽ നിന്നു കൊണ്ട് തയ്യാറാക്കാൻ അവസരം നൽകി. കുട്ടികൾ വളരെ നന്നായും, അർപ്പണബോധത്തോ ടെ  ചെയ്യുകയും ചെയ്തു. വളരെ സന്തോഷം തോന്നി.  ചെറിയ ചെറിയ വാക്കുകൾ പരിചയപ്പെടുത്തി.രക്ഷാകർത്താവ് - തുടങ്ങിയ വാക്കുകൾ .3.30 ന് സ്കൂളിൽ നിന്നും ഇറങ്ങി.,,,

Wednesday 28 June 2017

മഴയെത്തും മുൻപേ.....

വർക്കല എത്തിയപ്പോൾ നേർത്ത വെയിൽ ഒരു ആശ്വാസമേകി കടന്നു വന്നു. മഴയെത്തും മുൻപേ തന്നെ സ്കൂൾ നട കടന്നു . അപരിചിത രേപ്പോലെ നോക്കുന്ന കുട്ടികൾ. ഹെഡ്മാസ്റ്ററിനെ കാണാൻ പോയി. ഹാജർ ബുക്ക് നൽകി ഒപ്പിട്ടു. നിങ്ങൾ പ്രഥമ അധ്യാപകനെ കാണാൻ പുറപ്പെട്ടു. അധ്യാപകർ എല്ലാവരും ക്ലാസിൽ പോയതിനാൽ ആരേയും കാണാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ഇരിപ്പിടം ഉറപ്പിക്കാനായി ആഡിറ്റോറിയത്തിലേയ്ക്ക് പോയി. മറ്റ് കോളേജുകളിൽ നിന്നുള്ള അധ്യാപക വിദ്യാർത്ഥികളും അവിടെ ഉണ്ടായിരുന്നു.കസേര ഇട്ട് ഞങ്ങളും അവരുടെ കൂടെ കൂടി. അപ്പൊഴേക്കും വിരുന്നുകാരനായി മഴ എത്തി.നല്ല കാറ്റും ഉണ്ടായിരുന്നു. ക്ലാസ് മുറിയിലെ വാതിലുകൾ പട പട അടയുന്ന ശബ്ദം .ഞങ്ങൾ ഒന്നു ഞെട്ടി.ശക്തമായ മഴയത്തും കാറ്റത്തും കുട്ടികൾ ബഹളം ഉണ്ടാക്കി കൊണ്ടിരുന്നു. നല്ല മഴയത്ത് ക്ലാസ് എടുക്കുക ബുദ്ധിമുട്ടാണെന്ന് അപ്പോൾ മനസ്സിലായി.അവിടെ ഉണ്ടായിരുന്ന മറ്റ് അധ്യാപക വിദ്യാർത്ഥികളോട് കുട്ടികളെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. മഴയായതുകൊണ്ട് തന്നെ സ്റ്റാഫ് റൂമിൽ പോകാൻ കഴിഞ്ഞില്ല. ഇൻറർവെൽ സമയം വന്നു. ഞങ്ങൾ സ്റ്ററ്റാഫ് റൂമിലേയ്ക്ക് പോയി. പ്രഥമ അധ്യാപകൻ ചായ കുടിക്കാൻ പോയിരുന്നു. അധ്യാപകൻ ഒരു പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. റെക്കോഡ് കാണിച്ചു .ക്ലാസ് കാണാൻ സാർ വരണമെന്ന് പറഞ്ഞു .അധ്യാപകൻ കുറെ നല്ല നിർദ്ദേശങ്ങൾ തരുകയുണ്ടായി.പി.എസ്.സി ടെസ്റ്റിന്റെ കാര്യങ്ങളും യു ജി സി ടെസ്റ്റിന്റെ കാര്യങ്ങളും അധ്യാപകൻ സംസാരിച്ചു. അതിനു ശേഷം അനുഗ്രഹവും നൽകുകയും ചെയ്തു.  നല്ല മഴയത്ത് തിരിച്ച് ആ ഡിറ്റോറിയത്തിലേയ്ക്ക് പോയി. ലെസൻ പ്ലാനേയും ചില പുസ്തകങ്ങളെയും കുറിച്ച് ഞങ്ങൾ സംസാരിക്കുകയുണ്ടായി. മൂന്നാമത്തെ പീരിയഡിൽ രേവതിയും, 6 മന്നെ പീരിയഡിൽ അശ്വതിയും ക്ലാസിൽ കയറി.
                    ഉച്ചയ്ക്ക് 12.15ന് ബെല്ലടിക്കുകയും കുട്ടികൾക്ക് ഭക്ഷണം വിളമ്പാനായി ഞങ്ങൾ പോയി. വളരെ സന്തോഷത്തോടെ ഭക്ഷണം വിളമ്പിക്കൊടുത്തു. ആൺ കുട്ടികൾ മഴയത്ത് നനഞ്ഞു കൊണ്ടാണ് ഭക്ഷണം കഴിക്കാൻ വന്നത് .ഞങ്ങൾ ഭക്ഷണം  വിളമ്പുന്നതും മറ്റും പ്രഥമ അധ്യാപകർ നിരീക്ഷിക്കുന്നുണ്ടായിരുന്നു.ഭക്ഷണം വിളമ്പിക്കഴിഞ്ഞ് കുറച്ച് പയറും ഉരുളൻ കിഴങ്ങ് കറിയും  രസവും ഞങ്ങളും ആഡിറ്റോറിയത്തിലേയ്ക്ക് പോയി. വളരെ നല്ല ഭക്ഷണമാണ് ഇവിടെ നൽകുന്നത്. അധ്യാപകരിൽ കുറച്ച് പേരെങ്കിലും ഇവിടുന്നാണ് ഭക്ഷണം കഴിക്കുന്നത് '
                7 മത്തെ പീരിയഡ് അടുത്തു . ഞാൻ ക്ലാസിലേയ്ക്ക് കയറി. കുട്ടികൾ അവരവരുടെ സ്ഥലങ്ങളിൽ സ്ഥാനം ഉറപ്പിച്ചു.തുളസി സാർ എവിടെ എന്നാണ് ആദ്യം കുട്ടികൾ ചോദിച്ചത്. കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ആർപ്പെട്ടു.കുട്ടികളെ ഒരുമിച്ച് ഗ്രൂപ്പായി തിരിക്കാൻ തീരുമാനിച്ചു. ക്ലാസിൽ 24 കുട്ടികളാണ് ഉണ്ടായിരുന്നത്. എന്നാൽ മഴ കാരണം സ്കൂൾ നേരത്തേമിട്ടു. ഹെഡ്മാസ്റ്ററിനോട് ചോദിച്ച ശേഷം ഞങ്ങൾ 3.15 ന് സ്കൂളിൽ നിന്നും ഇറങ്ങി