Tuesday 22 August 2017

26/7/2017

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം - പ്രാരംഭം പ്രവർത്തനമായിരുന്നു പ്രധാനമായും നടത്തിയത്. മഴയെക്കുറിച്ചും മേഘത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കുകയുണ്ടായി. വിവിധ നിറത്തിലെ മേഘങ്ങളെക്കുറിച്ച് ചോദിച്ചു. കാർമേഘത്തെക്കുറിച്ച് കുട്ടികൾ പറയുകയുണ്ടായി. തുടർന്ന് കാർമേഘത്തെക്കുറിച്ച് സംസാരിക്കുകയും അവിടെ നിന്നും പാം ഭാഗത്തേക്ക് കടക്കുകയും ചെയ്തു. കെ.പി. അപ്പന്റെ നിരീക്ഷണങ്ങൾ ക്ലാസിൽ പ്രവർത്തനമായി എഴുതുന്നതിനു കൊടുത്തു'

25/7/2017

ബുധനാഴ്ച ആയതു കൊണ്ട് തന്നെ ഇന്ന് എനിക്ക് പീരിയഡ് ഇല്ലായിരുന്നു. 9.15 ന് സ്കൂളിൽ എത്തിച്ചേർന്നു . 7c യിൽ ഫ്രീ പീരിയഡിൽ കയറി. അളകനന്ദയിലെ വെള്ളാരകല്ലുകൾ എന്ന പാഠം കുട്ടികൾക്ക് പഠിക്കാൻ ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ രാജൻ കാക്കനാടന്റെ ' ഹിമവാന്റെ മുകൾത്തട്ടിൽ ' എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അതിലെ ചില ഭാഗങ്ങൾ വായിച്ചു കൊടുക്കുകയും ചെയ്തു. കുട്ടികൾ ശ്രദ്ധയോടെ 'കേട്ടിരുന്നു.

Friday 11 August 2017

24/7/2017

9.15 ന് എത്തിച്ചേർന്നു.രണ്ടാമത്തെ പീരിയഡ് ആയിരുന്നു ഇന്ന് ക്ലാസ്'. ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചത്.തുടർന്ന് വി.ടി. യെക്കുറിച്ച് സംസാരിച്ചു. ചരിത്രത്തിലും സാഹിത്യത്തിലും വി.ടി ക്കുള്ള സംഭാവനകളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.വി.ടി യുടെ സമ്പൂർണ്ണ കൃതികൾ അടങ്ങിയ പുസ്തകം പരിചയപ്പെടുത്തുകയുണ്ടായി. കണ്ണീരും കിനാവും എന്ന വി.ടിയുടെ ആത്മകഥയിലെ കുറച്ച് ഭാഗങൾ വായിച്ചു കൊടുത്തു .

21/7/2017

9.15 ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് രണ്ടാമത്തെ പീരിയഡ് ആയിരുന്നു ക്ലാസ്.കുട്ടികൾ ഓരോരുത്തരായി അവരുടെ ഗ്രൂപ്പുകളുടെ പേരുകൾ ചാർട്ടിൽ എഴുതി സർഗ്ഗാത്മകമായ ചിത്രങ്ങൾ വരക്കുകയുണ്ടായി.
                  5-മത്തെ പീരിയഡും കിട്ടുകയുണ്ടായി. ഇന്ന് പ്രധാനമായും നിവേദന നിർമ്മാണത്തിനാണ് പ്രാധാന്യം കൊടുത്തത്.കാർഷിക പ്രതിസന്ധിയും കേരളവും എന്ന വിഷയത്തിൽ നിന്നു കൊണ്ടുള്ള നിവേദനത്തിന്റെ മാതൃക പ്രദർശിപ്പിച്ചു. ചാർട്ടിലെ മാതൃക വിശദീകരിച്ചു.തുടർന്ന് ' കാർഷിക വ്യവസഥിതിയും പ്രതിസന്ധികളും കേരളത്തിൽ ;  എന്ന മറ്റൊരു വിഷയത്തിൽ നിന്നു കൊണ്ട് നിവേദനം തയ്യാറാക്കൻ നിർദ്ദേശിച്ചു.' മിക്ക കിട്ടുകൾക്കും നിവേദനം തയ്യാറാക്കാൻ അറിയില്ലായിരുന്നു. ഈ പ്രവർത്തനത്തിലൂടെ സാമാന്യ ധാരണ ഉണ്ടാക്കാനായി കഴിഞ്ഞു.

20/7/2017

പതിവുപോലെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് അസംബ്ലി നടത്തുകയുണ്ടായി. മലയാള മനോരമ പത്രത്തിന്റെ വിതരണം നടത്തുന്നതിനായി MLA ജോയി വരുകയും ചടങ്ങ് ഉദ്ഘാടനം നടത്തുകയും ചെയ്തു. തുടർന്ന് ക്വിസ് മത്സരത്തിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാന ചടങ്ങും ഇതോടൊപ്പം നടത്തുകയുണ്ടായി.
                         
                          ഇന്ന് 7 ഉം 8 ഉം പീരിയഡുകളിലായിരുന്നു ക്ലാസ്. കഴിഞ്ഞ ക്ലാസുകളിലായി പരിചയപ്പെട്ട അർത്ഥം കുട്ടികളോട് ചോദിക്കുകയുണ്ടായി. കുട്ടികൾ ഉത്തരം നൽകി. തുടർന്ന് കുട്ടികളോട് ഗ്രൂപ്പുകളായി ഇരിക്കുവാൻ നിർദ്ദേശിച്ചു. തുടർന്ന് സവിശേഷ പ്രയോഗങ്ങൾ അടങ്ങിയ ചാർട്ടുകൾ ഓരോ ഗ്രൂപ്പുകളിലായി ഓരോന്ന് വീതം നൽകുകയും ചർച്ച ചെയ്ത്  ഉത്തരം എഴുതാൻ നിർദ്ദേശിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പിൽ നിന്നും ഒരു കുട്ടി പ്രവർത്തനം വായിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു..
                 രണ്ടാമതായി ഒരു പ്രവർത്തനം കൂടി നൽകുകയുണ്ടായി. നമ്മുടെ കാർഷിക സംസ്കാരവും ആഘോഷങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു അത്തരത്തിൽ ഉള്ള പാംത്തിലെ ആശയങ്ങൾ കണ്ടെത്തുന്നതിനായി നിർദ്ദേശിച്ചു. ഏഴാമത്തെ പീരിയഡിൽ പ്രവർത്തനം പൂർണമായി അവതരിപ്പിക്കു
യുണ്ടായി.

19/7/2017

ബുധനാഴ്ച ആയതു കൊണ്ട് തന്നെ ഫ്രീ ആയിരുന്നു. എന്നിരുന്നാലും രണ്ടാമത്തെ പീരിയഡ് അധ്യാപകർ ഇല്ലാത്തതിനാൽ ക്ലാസ് എടുക്കുന്നതിനായി സാധിച്ചു. കുട്ടികളിൽ ചിലരുടെ കൈയിൽ പുസ്തകം ഉണ്ടായിരുന്നു. ഒരു ബെഞ്ചിൽ രണ്ട് പുസ്തകം വീതം ഉണ്ടായിരുന്നതിനാൽ തന്നെ ക്ലാസ് എടുക്കാനായി സാധിച്ചു. പാം ഭാഗത്തിന്റെ ബാക്കി വായിക്കുന്നതിനും ആശയ വിശദീകരണം നടത്തുന്നതിനുമായി ഇന്ന് കഴിഞ്ഞു.

18/7/2017

9.15ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ഏഴും എട്ടും പീരിയഡുകൾ കിട്ടുകയുണ്ടായി. പ്രധാനമായും പാം ഭാഗ വായനയാണ് നടന്നത്. ബോർഡിൽ എഴുതി അർത്ഥപരിചയം നടത്തി.സവിശേഷ പ്രയോഗങ്ങൾ ബോർഡിൽ എഴുതിയിടുകയും ഓരോന്നിനും വിശദീകരണങ്ങൾ നൽകുകയും ചെയ്തു. ആശയ വിശദീകരണത്തിൽ കർക്കടകത്തെക്കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നു. കർക്കടകവും ഓരോ മാസങ്ങളും സൂര്യനും' ഋതുക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുട്ടികൾ ക്ക് പറഞ്ഞു കൊടുത്തു.ഇത്തരത്തിൽ പാം ഭാഗത്തിന്റെ പ്രധാന ആശയങ്ങളിലേക്ക് കടക്കുകയായിരുന്നു ഇന്ന് . അതു കൊണ്ട് തന്നെ മറ്റ് പ്രവർത്തനങ്ങൾ ചെയ്യിക്കുന്നതിനായി കഴിഞ്ഞില്ല.