Tuesday 12 February 2019

Fifth week ( 4 /12/2018 - 10/12/2018)

പതിവുപോലെ സ്കൂളിൽ എത്തിച്ചേർന്നു. നനയാത്ത മഴ എന്ന പുതിയ പാo ഭാഗത്തിന്റെ തുടക്കം ആയിരുന്നു നടത്തിയിരുന്നത്. കുട്ടികളുടെ മുന്നറിവ് പരിശോധിച്ചു. കവിയുടെ ചിത്രം മുന്നേ തന്നെ കരുതി വച്ചിരുന്നു. പാo ഭാഗപ്രവർത്തനങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതിനായി കഴിഞ്ഞു . കുട്ടികൾ നന്നായി പ്രവർത്തനങ്ങൾ ചെയ്യുകയും പ്രവർത്തനങ്ങൾ ക്ലാസിൽ അവതരിപ്പിക്കയും ചെയ്തു. 7/12/2018 മുതൽ പെരുന്തച്ചൻ എന്ന പുതിയ പാഠഭാഗം ആരംഭിക്കുകയുണ്ടായി. പെരുന്തച്ചനെക്കുറിച്ചും പന്തിരുകുലത്തെകിച്ചും പരിചയപ്പെടുത്തുകയുണ്ടായി. കുട്ടികൾ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു.
         
                      8/12/2018 ന് തുടർന്ന് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കയുണ്ടായി." കുട്ടികൾക്കിടയിലെ അമിത മൊബൈൽ ഉപയോഗം നാടിനാപത്ത്  " എന്ന വിഷയത്തെ കേന്ദ്രീകരിച്ച് കൊണ്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഐ.സി.റ്റി. ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടുന്ന വിവരങ്ങൾ നൽകുകയും ചെയ്തു.
                  10/12/2018 ന് രണ്ട് മോഡലുകൾ എടുക്കുന്നതിന് സാധിക്കുകയുണ്ടായി.

Fourth week ( 28/11/2018 - 3/12/2018 )

പതിവുപോലെ സ്കൂളിൽ എത്തിച്ചേർന്നു. 8 E യിൽ കുപ്പായം എന്ന പാഠം പഠിപ്പിച്ചു. ചാർട്ടിലെ ചിത്രങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. പാoഭാഗത്തു നിന്നും ചോദ്യങ്ങൾ ചോദിച്ചു. ഉദാഹരണങ്ങൾ വിശദീകരിച്ച് കൊണ്ട് പാഠഭാഗത്തെ മറ്റ് പ്രവർത്തനക്കൾ ചെയ്യിക്കുകയുണ്ടായി. മേഘത്തിന്റെ ചിത്രങ്ങൾ കാണിച്ചു കൊടുത്തു.

23/11/2018 - ഇന്നവേറ്റീവ് വർക്ക്

ഇന്നവേറ്റീവ് വർക്ക്

Third week ( 22/11/2018 - 27/11/2018)

കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ആക്റ്റിവിറ്റി കാർഡും എഴുത്തുകാരന്റെ ചിത്രവും കൃതികളുടെ  പേരുമടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുന്നതിനു കഴിഞ്ഞു. മാണിക്യവീണ എന്ന പാഠഭാഗത്തെ കേന്ദ്രീകരിച്ച് ഗുണപാഠ കഥകൾ പരിചയപ്പെടുത്തി.തുടർന്ന് ഗുണപാഠകഥകളുടെ സവിശേഷതകളും കൊടുക്കുന്നതിന് കഴിഞ്ഞു. കുപ്പായം എന്ന പാഠഭാഗത്തെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് തുടർന്ന് ചെയ്തത്. കുട്ടികളുടെ മുന്നറിവ് പരിശോധിച്ചു.

Second week ( 14/11/2018 - 21/11/2018)

ഈ ആഴ്ച രണ്ട് പാഠങ്ങളാണ് എടുക്കാൻ കഴിഞ്ഞത്. രണ്ടു മത്സ്യങ്ങൾ എന്ന പാഠവും മാണിക്യവീണ എന്ന പാഠവുമാണ് എടുത്തത്. ലെസൺ പ്ലാൻ അനുസരിച്ച് തന്നെ ക്ലാസെടുക്കന്നതിനു കഴിഞ്ഞു. കാർഷിക വിളകൾ പരിചയപ്പെടുത്തി. കുട്ടികളുടെ കോപ്പി ബുക്കുകൾ പരിശോധിച്ചു. പാഠഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനും അതിൽ നിന്നും കുട്ടികളുടെ നിലവാരം മനസ്സിലാക്കുന്നതിനും സാധിക്കുകയുണ്ടായി.

First week - 7/11/2018 - 13/11/2018

9.40 ന് സ്കൂളിൽ എത്തിച്ചേർന്നു. 8 E യിൽ ആണ് ക്ലാസെടുക്കാൻ ലഭിച്ചത്.രണ്ടു മത്സ്യങ്ങൾ എന്ന പാഠമാണ് ഈ ആഴ്ചകളിൽ എടുത്തത്.പാഠഭാഗങ്ങളെ കേന്ദ്രീകരിച്ച് ചാർട്ട്, ആക്റ്റി കാർഡ്, തുടങ്ങിയവ കാണിച്ചു .ക്ലാസിൽ അവ നന്നായി ഉപയോഗിക്കുന്നതിനും പ്രവർത്തനങ്ങൾ നന്നായി ക്ലാസിൽ ചെയ്യിക്കുന്നതിനും കഴിഞ്ഞു.

Friday 19 January 2018

12/ 1/ 20l 8 - ബോധവൽക്കരണ പരിപാടി

ഇന്ന് അദ്ധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു. അദ്ധ്യാപന പരിശീലനത്തിന്റെ ഭാഗമായി പാഠഭാഗവുമായി ബന്ധപ്പെട്ട വിഷയം ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. " അനുനിന്നു പോകുന്ന കലാരൂപങ്ങൾ " എന്ന വിഷയം ഇതിനായി തിരഞ്ഞെടുക്കുകയുണ്ടായി. വിവിധ കേരളീയ തനതു കലാരൂപങ്ങളുടെ പ്രത്യേകതകൾ പറയുകയും കഥകളി, തെയ്യം, പടയണി, തുള്ളൽ തുടങ്ങിയ തനതു കലകളുടെ പ്രത്യേകതകൾ അടങ്ങിയ വീഡിയോ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. തനതു കലകളെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും തനതു കലകളുടെ സംരക്ഷണം എങ്ങനെ നടപ്പിലാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി.