Friday 19 January 2018

12/ 1/ 20l 8 - ബോധവൽക്കരണ പരിപാടി

ഇന്ന് അദ്ധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു. അദ്ധ്യാപന പരിശീലനത്തിന്റെ ഭാഗമായി പാഠഭാഗവുമായി ബന്ധപ്പെട്ട വിഷയം ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. " അനുനിന്നു പോകുന്ന കലാരൂപങ്ങൾ " എന്ന വിഷയം ഇതിനായി തിരഞ്ഞെടുക്കുകയുണ്ടായി. വിവിധ കേരളീയ തനതു കലാരൂപങ്ങളുടെ പ്രത്യേകതകൾ പറയുകയും കഥകളി, തെയ്യം, പടയണി, തുള്ളൽ തുടങ്ങിയ തനതു കലകളുടെ പ്രത്യേകതകൾ അടങ്ങിയ വീഡിയോ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. തനതു കലകളെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും തനതു കലകളുടെ സംരക്ഷണം എങ്ങനെ നടപ്പിലാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി.

No comments:

Post a Comment