Thursday 18 January 2018

3/1/2018

പുതുവർഷത്തിന്റെ ആദ്യ ക്ലാസായിരുന്നു ഇന്ന് . 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു . അദ്ധ്യാപകർ പരീക്ഷാ പേപ്പറുകൾ നോക്കി കൊടുക്കുകയുണ്ടായി.
             ഇന്ന് പുതിയൊരു പാഠത്തിന്റെ പ്രാരംഭ പ്രവർത്തനമായിരുന്നു . കീർത്തി മുദ്ര എന്ന പാഠത്തിന്റെ പ്രാരംഭ പ്രവർത്തനമാണ് ഇന്ന് ക്ലാസിൽ നടത്തിയത്. കേരളീയ കലാരൂപങ്ങളെക്കുറിച്ച് ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിക്കുകയും കഥകളി എന്ന കലാരൂപത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും കുട്ടികൾക്ക് കഥകളിയുടെ വീഡിയോ കാണിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് കീർത്തിമുദ്ര എന്ന പാഠഭാഗത്തിന്റെ പ്രധാന ആശയങ്ങളിലേയ്ക്ക് കടക്കുകയുണ്ടായി. പ്രധാന കഥകളി കലാകാരന്മാരെക്കുറിച്ച് ചോദിക്കുകയും കലാമണ്ഡലം ഗോപിയെക്കുറിച്ച് കുട്ടികൾ പറയുകയുണ്ടായി. തുടർന്ന് പ്രധാന കഥകളി കലാകാരന്മാരെക്കുറിച്ച് പറഞ്ഞു.

No comments:

Post a Comment