Wednesday 15 November 2017

15/II / 2017 - 24/11/2017കലാലയത്തിലേക്ക് ......

രണ്ട് വർഷത്തെ അദ്ധ്യാപന പരിശീലനത്തിന്റെ ഭാഗമായി രണ്ടാം ഘട്ട പരിശീലനത്തിനായി ജി.എച്ച്.എസ്.എസ്, ചെറുന്നിയൂർ സ്കൂളിലെ 8 എ  ക്ലാസാണ് ലഭിച്ചത് .
                9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഹാജർ ബുക്ക് പ്രഥമ അദ്ധ്യാപികയെ ഏൽപ്പിക്കുകയും ഒപ്പിടുകയും ചെയ്തു. ഞങ്ങൾക്ക് ഇരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിത്തരുകയുണ്ടായി. ടൈം ടേബിൾ അനുസരിച്ച് ഇന്ന് 4 - പീരിയഡിൽ ആണ് 8 എ യിൽ ക്ലാസെടുക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്‌. നല്ല ബഹളം ഉള്ള ക്ലാസാണെന്ന് പൊതുവെ അറിയുന്നതിനായി കഴിഞ്ഞിരുന്നു.  എന്നിരുന്നാലും ക്ലാസ് നിയന്ത്രണത്തിന് സാധിച്ചു. പരിചയപ്പെടുത്തലുകൾ കഴിഞ്ഞതിനു ശേഷം കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിന് ശ്രമിച്ചു. രണ്ട് ആൺകുട്ടികൾ വളരെ ഭംഗിയായി നാടൻപാട്ട് പാടുകയുണ്ടായി.
                            8 എ യിൽ ആറാമത്തെ പീരിയഡ് ഫ്രീ ആയതുകൊണ്ട്  കുട്ടികൾ വിളിക്കുകയുണ്ടായി. അതുകൊണ്ട് പാഠഭാഗം തുടങ്ങി വയ്ക്കുന്നതിന് കഴിഞ്ഞു. പത്രവായനയെക്കുറിച്ച് ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിക്കുകയുണ്ടായി. കുറച്ച് പത്രം കുട്ടികൾക്ക് നൽകുകയും അതിലെ പ്രധാന വാർത്താപേജുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. വ്യത്യസ്ത വാർത്താപേജുകളെക്കുറിച്ച് കുട്ടികൾ പറയുകയുണ്ടായി. തുടർന്ന് വിവിധ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചു.വ്യത്യസ്ത ഉത്തരങ്ങൾ നൽകുകയുണ്ടായി. വിവിധ മാധ്യമങ്ങളെക്കുറിച്ചും മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തെക്കുറിച്ചും ചർച്ച ചെയ്തു. അവിടെനിന്നും  കലകളിലേയ്ക്കും കുഞ്ചൻ നമ്പ്യാരിലേയ്ക്കും കടന്നു. പ്രാചീന ആധുനിക കവിത്രയങ്ങളെക്കുറിച്ച് കുട്ടികളോട് ചോദിച്ചു. ചില കുട്ടികൾ വളരെ നന്നായി ഉത്തരം നൽകുകയുണ്ടായി. തുടർന്ന് പാഠഭാഗത്തിലേയ്ക്കും അതിന്റെ പ്രധാന ആശയത്തിലേയ്ക്കും കടന്നു.
രണ്ടാം ദിവസം - 16/11/2017
                          പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. കുഞ്ചൻ നമ്പ്യാരുടെ ധ്രുവചരിതം തുള്ളലിന്റെ ഭാഗമായ 'കിട്ടും പണമെങ്കിലിപ്പോൾ ' എന്ന കവിതയിലെ വരികൾ വായിച്ചു നോക്കി ഓരോ ബെഞ്ചിൽ നിന്നും ഈണം കണ്ടെത്തുന്നതിനായി നിർദ്ദേശിക്കുകയും കുട്ടികൾ ചർച്ച ചെയ്ത് ഈണം കണ്ടെത്തുകയും ചെയ്തു. ഒരു ബെഞ്ചിലെ പെൺകുട്ടികൾ തുള്ളലിന്റെ താളത്തിൽ ചൊല്ലുന്നതിനായി ശ്രമിക്കുകയുണ്ടായി. തുടർന്ന് ,  തുള്ളലിന്റെ താളത്തിൽ കുട്ടികൾക്ക് കവിത ചൊല്ലിക്കൊടുക്കുകയുണ്ടായി . കവിതയിലെ വരികൾ വായിച്ചു കൊണ്ട് ആശയവിശദീകരണം നടത്തി. കുറച്ച് ഭാഗം മാത്രമെ ആശയ വിശദീകരണം നടത്തുന്നതിന് കഴിഞ്ഞുള്ളൂ.
                       ആറാമത്തെ പിര്യഡിലും ഫ്രീ ആയതുകൊണ്ട് ക്ലാസ് എടുക്കുന്നതിനായി ലഭിച്ചു. വരികളിലെ ആശയം വിശദീകരിച്ച തിനു ശേഷം ശീതങ്കൻ തുള്ളലിന്റെ വീഡിയോ കാണിച്ചു കൊടുത്തു. ഇത്തരത്തിൽ മനുഷ്യന്റെ അത്യാഗ്രഹത്തെ എടുത്തു പറയുന്ന പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ നിന്നുള്ള നാല് വരികൾ ചാർട്ടിൽ പരിചയപ്പെടുത്തുകയും വരികളിലെ ആശയം കണ്ടെത്തുന്നതിനായി നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികൾ ആശയം കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുകയുമുണ്ടായി.
മൂന്നാം ദിവസം - 17/11/ 2017
                   9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ആറും ഏഴും പിര്യഡുകളിൽ ആണ് ക്ലാസ് അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ആയതുകൊണ്ട് തന്നെ സമയക്രമത്തിൽ വ്യത്യാസം ഉണ്ടായിരുന്നു . ആറാം പിര്യഡിൽ ക്ലാസിൽ പോയപ്പോഴാണ് അടുത്ത ദിവസം നടക്കുന്ന പി. എസ്. സി ടെസ്റ്റിനെക്കുറിച്ച് അറിഞ്ഞത്. അതുകൊണ്ട് തന്നെ നേരത്തേ സ്കൂൾവിടുമെന്ന് അറിയുകയുണ്ടായി. എന്നിരുന്നാലും അരമണിക്കൂർ ക്ലാസ് എടുക്കുന്നതിനായി ലഭിച്ചു. ആക്ഷേപഹാസ്യം , കാർട്ടൂണുകൾ, കാർട്ടൂൺ കവിതകൾ, കാരിക്കേച്ചർ തുടങ്ങിയവ പരിചയപ്പെടുത്തുകയും തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു. തുടർന്ന് കാർട്ടൂണുകളും, കാരിക്കേച്ചറുകളും അടങ്ങിയ ചാർട്ട് കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. ഓരോ ഗ്രൂപ്പിനും ചാർട്ട് പരിശോധിക്കുന്നതിനായി നൽകുകയും ഗ്രൂപ്പുകളിൽ ചർച്ചചെയ്ത് കാർട്ടൂണുകളോ കാരിക്കേച്ചറുകളോ നിർമ്മിക്കുന്നതിനു വേണ്ടുന്ന വിഷയം കണ്ടെത്തുന്നതിന് നിർദ്ദേശിക്കുകയുണ്ടായി. കുട്ടികൾ ചർച്ച ചെയ്ത് വിഷയം കണ്ടെത്തുകയുണ്ടായി. എന്നാൽ കുട്ടികൾക്ക് പ്രവർത്തനം ചെയ്യുന്നതിനുള്ള സമയം ലഭിച്ചിരുന്നില്ല. മൂന്നുമണിക്ക് സ്കൂൾ വിടുകയുണ്ടായി.
നാലാം ദിവസം - 20/7/2017
                    9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് മൂന്നാം പിര്യഡിൽ ആയിരുന്നു ക്ലാസ് . കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം അടങ്ങിയ വീഡിയോ കാണിക്കേണ്ടതുകൊണ്ട് തന്നെ രണ്ടാം പി ര്യഡ് കഴിഞ്ഞുള്ള ഇടവേളയിൽ സ്മാർട്ട് ക്ലാസ്മുറിയിൽ പോവുകയും വീഡിയോ കാണിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ ശരിയാക്കുകയുണ്ടായി. യൂട്യൂബിൽ നിന്ന് വീഡിയോ കണ്ടെത്തുകയും കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം അടങ്ങുന്ന വിശദമായ വീഡിയോ കാണിക്കുകയും ചെയ്തു. വീഡിയോയിലെ ചിത്രങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന്, തുള്ളൽ വിഭാഗങ്ങളിലെ ഓട്ടൻ , ശീതങ്കൻ, പറയൻ എന്നീ തുള്ളൽ വിഭാഗങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തി എഴുതുന്നതിന് നിർദ്ദേശിക്കുകയുണ്ടായി. കുട്ടികൾ തുള്ളൽ വിഭാഗങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തി എഴുതുകയും പ്രവർത്തനം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന്, ഗ്രൂപ്പുകളായി ഇരിക്കുന്നതിന് നിർദ്ദേശിക്കുകയും ഓരോ ഗ്രൂപ്പിനും ആൽബം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള ചുമതലകളും നിർദ്ദേശങ്ങളും നൽകുകയുണ്ടായി. 3. 30 ന് സ്കൂൾ വിട്ടു.
അഞ്ചാം ദിവസം - 21/II / 2017
                 പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ആറാം പീര്യഡിൽ ആയിരുന്നു ക്ലാസ്. പുതിയൊരു പാഠത്തിന്റെ തുടക്കം കൂടിയായിരുന്നു ഇന്ന്.വയലാ വാസുദേവൻ പിള്ളയുടെ ' തേൻകനി' എന്ന നാടകത്തിന്റെ പ്രാരംഭ പ്രവർത്തനം നടത്തുന്നതിനായി സാധിച്ചു. കുട്ടികളോട് ഗ്രൂപ്പുകളാക്കുന്നതിനു നിർദ്ദേശിക്കുകയും തുടർന്ന് ഓരോ ഗ്രൂപ്പിനും ഒരു വിഷയം അടങ്ങിയ ചാർട്ട് നൽകുകയും ചെയ്തു . മാവിൻ ചുവട്ടിൽ , ഭൂതം വരുന്നു , മടിയനും കൂട്ടുകാരും , ഒരുമിച്ചൊന്നായ് , എന്നീ വിഷയങ്ങളാണ്  തിരഞ്ഞെടുത്തത്. ഓരോ ഗ്രൂപ്പിനും കിട്ടിയ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് ഒരു കഥ കണ്ടെത്തുന്നതിന് നിർദ്ദേശിച്ചു. കുട്ടികൾ ചർച്ച ചെയ്ത് കഥ കണ്ടെത്തുകയും തുടർന്ന്, ഒരു തിരക്കഥാ നിർമാണത്തിന് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . മാതൃകയായി എം.  ടി യുടെ ' നാലു തിരക്കഥകൾ ' എന്ന പുസ്തകം പരിചയപ്പെടുത്തുകയുണ്ടായി. കണ്ടെത്തിയ കഥയെ തിരക്കഥയാക്കുന്നതിനുള്ള നിർദ്ദേശം നൽകി. കുട്ടികൾ തിരക്കഥയിലെ കുറച്ച് ഭാഗം എഴുതുകയുണ്ടായി. ബാക്കിയുള്ള പ്രവർത്തനം അവതരിപ്പിക്കുന്നതിനുള്ള സമയം ലഭിച്ചിരുന്നില്ല .

 ആറാം ദിവസം - 22/ 11/2017

                        9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം തിരക്കഥ എഴുതുന്ന പ്രവർത്തനം നൽകുകയുണ്ടായി. പ്രവർത്തനത്തിന്റെ ബാക്കി ആദ്യം തന്നെ ചെയ്യിക്കുകയായിരുന്നു. ഗ്രൂപ്പുകളായി ഇരിക്കുന്നതിന് നിർദ്ദേശിക്കുകയും തുടർന്ന് തിരക്കഥയുടെ ബാക്കി എഴുതി പൂർത്തിയാക്കുന്നതിനും നിർദ്ദേശിച്ചു. കുട്ടികൾ തിരക്കഥയുടെ ബാക്കി എഴുതി പൂർത്തിയാക്കുകയുണ്ടായി. തുടർന്ന് തിരക്കഥയിലെ കഥാപാത്രങ്ങളെ നിശ്ചയിക്കുന്നതിന് നിർദ്ദേശിക്കുകയും കുട്ടികൾ സ്വയം എഴുതി തയ്യാറാക്കിയ തിരക്കഥയിലെ കഥാപാത്രങ്ങളെ ഓരോ ഗ്രൂപ്പിൽ നിന്നും കണ്ടെത്തുകയുണ്ടായി.ഓരോ ഗ്രൂപ്പിൽ നിന്നും തിരക്കഥയുടെ അഭിനയാവതരണത്തിനായി നിർദ്ദേശിച്ചു. ഒന്ന്, രണ്ട്, ഗ്രൂപ്പുകളിൽ നിന്നും തിരക്കഥയുടെ അവതരണം നടത്തുകയുണ്ടായി. തുടർന്ന് പാഠഭാഗത്തേക്ക് കടക്കുകയും മൗനമായി പാഠഭാഗം വായിക്കുന്നതിനും നിർദ്ദേശിച്ചു. കുട്ടികൾ പാoഭാഗം മൗനമായി വായിക്കുകയും ചെയ്തു . പാഠഭാഗത്ത് നിന്ന് ചില  ചോദ്യങ്ങൾ ചോദിക്കുകയും ആശയവിശദീകരണം നടത്തുകയും ചെയ്തു.തുടർന്ന് ഓരോ ഗ്രൂപ്പിനും ഒരു ചോദ്യം അടങ്ങിയ ചാർട്ട് നൽക്കുകയും ചോദ്യത്തിന് ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുന്നതിന് നിർദ്ദേശിക്കുകയും ചെയ്തു.കുട്ടികൾ ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുകയും ക്ലാസ് മുറിയിൽ അവതരിപ്പിക്കുകയും ചെയ്തു. 3.30 ന് സ്കൂൾ വിട്ടു.

ഏഴാം ദിവസം -  23/II / 2017

                        പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. തേൻകനി - എന്ന നാടകത്തിന്റെ നാടകാവതരണത്തിനായി ക്ലാസിൽ നിന്നും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയും പാഠഭാഗത്തിലെ കഥാപാത്രങ്ങളെ കൂടാതെ സൂത്രധാരൻ, ഉമ്മാക്കി എന്നീ കഥാപാത്രങ്ങളെക്കൂടി ഇതിൽ ഉൾപ്പെടുത്തുകയായിരുന്നു. കുട്ടികളുമായി ആഡിറ്റോറിയത്തിലേയ്ക്ക് പോവുകയും നാടകാവതരണത്തിനായി പരിശീലിക്കുകയുമുണ്ടായി. ഇന്ന്  പ്രധാനമായും നാടകത്തിനുള്ള പരിശീലനം ആണ് ഉണ്ടായിരുന്നത്. വളരെ നന്നായി അഭിനയിക്കുന്നതിന് കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിന് ഇതിലൂടെ സാധിച്ചു.രാമൻ എന്ന കഥാപാത്രമായി ഷിബിയെയും ഭദ്രൻ എന്ന കഥാപാത്രത്തിനായി നന്ദിതയെയും വന ഗായകൻ ആയി ആരോമലിനെയും തിരഞ്ഞെടുക്കുകയുണ്ടായി.തുടർപ്രവർത്തനമായി അദ്ധ്വാനത്തെക്കുറിച്ചുള്ള പഴഞ്ചൊല്ലുകൾ ശേഖരിക്കുന്നതിനായി സാധിച്ചു.
എട്ടാം ദിവസം - 24/11/2017
                    9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ആറും ഏഴും പീര്യഡിൽ ആയിരുന്നു ക്ലാസ്.അദ്ധ്വാനത്തെക്കുറിച്ചുള്ള പഴഞ്ചൊല്ലുകളെക്കുറിച്ച് ചോദിക്കുകയും കുറച്ച് കുട്ടികളെക്കൊണ്ട് പഴഞ്ചൊല്ല് വായിപ്പിക്കുകയും ചെയ്തു. തുടർന്ന് ചാർട്ടിൽ പഴഞ്ചൊല്ലുകൾ എഴുതുന്നതിനായി ക്ലാസിൽ കൃഷ്ണേന്ദുവിനെ നിർദ്ദേശിച്ചു. തുടർന്ന് "എല്ലുമുറിയെ പണി ചെയ്താൽ
പല്ലുമുറിയെ തിന്നാം " എന്ന ചൊല്ലും പാഠഭാഗവുമായും ബന്ധപ്പെടുത്തി കുറിപ്പ് തയ്യാറാക്കുന്നതിന് നിർദ്ദേശിച്ചു. കുട്ടികളിൽ ചിലർ വളരെ നന്നായി ഉത്തരം എഴുതുകയും പ്രവർത്തനം ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ കണ്ടെത്താത്ത പഴഞ്ചൊല്ലുകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. തുടർന്ന് തേൻ കനി എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ' ഭദ്രൻ ' നെക്കുറിച്ച് എഴുതുന്നതിനായി നിർദ്ദേശിച്ചു.