Friday 19 January 2018

12/ 1/ 20l 8 - ബോധവൽക്കരണ പരിപാടി

ഇന്ന് അദ്ധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു. അദ്ധ്യാപന പരിശീലനത്തിന്റെ ഭാഗമായി പാഠഭാഗവുമായി ബന്ധപ്പെട്ട വിഷയം ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. " അനുനിന്നു പോകുന്ന കലാരൂപങ്ങൾ " എന്ന വിഷയം ഇതിനായി തിരഞ്ഞെടുക്കുകയുണ്ടായി. വിവിധ കേരളീയ തനതു കലാരൂപങ്ങളുടെ പ്രത്യേകതകൾ പറയുകയും കഥകളി, തെയ്യം, പടയണി, തുള്ളൽ തുടങ്ങിയ തനതു കലകളുടെ പ്രത്യേകതകൾ അടങ്ങിയ വീഡിയോ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. തനതു കലകളെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും തനതു കലകളുടെ സംരക്ഷണം എങ്ങനെ നടപ്പിലാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി.

Thursday 18 January 2018

ഇന്നവേറ്റീവ് ലെസൺ - 11/ 1/ 2018

10/1/2018

ഇന്ന് 9 മണിക്ക് എത്തിച്ചേർന്നു. ഇന്ന് പ്രശ്നമായും സംവാദം സംഘടിപ്പിക്കുകയായിരുന്നു. "വസ്ത്രം ആവശ്യത്തിനാണ് ആഡംബരത്തിനല്ല'. എന്ന വിഷയത്തെ കേന്ദ്രീകരിച്ചു കൊണ്ട് സംവാദം സംഘടിപ്പിക്കുകയുണ്ടായി. രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചു. ഒന്നാമത്തെ ഗ്രൂപ്പ് അനുകൂലിച്ചും രണ്ടാമത്തെ ഗ്രൂപ്പ് പ്രതികൂലിച്ചും സംസാരിക്കുകയുണ്ടായി. കുട്ടികൾ വളരെ ആലോചിച്ചാണ് സംവാദത്തിൽ ഏർപ്പെടുകയുണ്ടായത് . അതു കൊണ്ട് തന്നെ പ്രവർത്തന മികവ് ഉണ്ടായിരുന്നില്ല.

8/1/2018

9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു . തുടർന്ന് പാഠഭാഗത്തിന്റെ ആശയം വിശദീകരിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു. പാഠഭാഗത്തു നിന്നും ശരിയായ പദം കണ്ടെത്തുന്നതിനായി അർത്ഥം എഴുതിയ ചാർട്ട് പ്രദർശിപ്പിച്ചു. തുടർന്ന് പാഠഭാഗത്തു നിന്നും ശരിയായ പദം കണ്ടെത്തുന്നതിന് നിർദ്ദേശിക്കുകയും ഓരോ ബെഞ്ചു വീതം ഒരു പദം കണ്ടെത്തിയത് അവതരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് കുട്ടിക്കാലത്തെ അനുഭവം പങ്കു വച്ചു കൊണ്ടുള്ള എം.ടി യുടെ കുപ്പായം എന്ന പാഠഭാഗത്തെ ആസ്വദിച്ചതുകൊണ്ടുള്ള അനുഭവം അറിയിച്ചു കൊണ്ട് കത്ത് തയ്യാറാക്കുന്നതിന് നിർദ്ദേശിക്കുന്നു. കുട്ടികൾ കത്ത് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് പാഠഭാഗത്തു നിന്നും പഴയകാല ജീവിതത്തെ സൂചിപ്പിക്കുന്ന പദങ്ങൾ കണ്ടെത്തുന്നതിന് നിർദ്ദേശിക്കുന്നു. കുട്ടികൾ കണ്ടെത്തി അവതരിപ്പിക്കുന്നു.

6/1/2018

9 മണിക്ക് എത്തിച്ചേർന്നു.'കുട്ടികളുടെ ബാല്യകാലാനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് കുപ്പായം എന്ന പാഠഭാഗത്തിന്റെ ആശയം വിശദീകരിക്കുകയുണ്ടായി. പാoഭാഗം കുട്ടികളിൽ ചിലരെക്കൊണ്ട് വായിപ്പിക്കുകയും തുടർന്ന് ഖണ്ഡികളായി ആശയം വിശദീകരിക്കുകയും ചെയ്തു. തുടർന്നുള്ള പ്രവർത്തനം ചെയ്യിക്കുന്നതിനായി കഴിഞ്ഞില്ല.

5/1/2018

9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് കൂടുതൻ പീര്യഡുകൾ ലഭിക്കുകയുണ്ടായി. 24, 25, 26 പാഠാസൂത്രണങ്ങൾ ' ഇന്ന് എടുക്കുന്നതിനായി കഴിഞ്ഞു.
                    പാഠഭാഗത്തിന്റെ പ്രധാന ആശയത്തിലേക്ക് കടക്കുകയും തുടർന്ന് വ്യാകരണപരമായ പ്രത്യേകതകൾ പഠിപ്പിക്കുകയും ചെയ്തു. പാഠഭാഗത്തിലെ ഓരോ ഖണ്ഡികയിലെയും ആശയം വിശദീകരിച്ചു. തുടർന്ന് ഒരു ഗ്രൂപ്പിന് ഒരു ചോദ്യം വീതം അടങ്ങിയ ചാർട്ട് നൽകുകയും കുറിപ്പിലെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം കണ്ടെത്തുന്നതിനും നിർദ്ദേശിച്ചു.കുട്ടികൾ ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുകയും അവതരിപ്പിക്കുകയുമുണ്ടായി.
               തുടർന്ന് മറ്റൊരു ക്ലാസിൽ  വർണങ്ങളെക്കുറിച്ചും വർണങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനത്തെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് ശരിയായ രീതിയിൽ ഉള്ള സന്ധി നിയമത്തെക്കുറിച്ച് വിശദീകരിച്ചു.
                           തുടർന്ന് ഫ്രീ പിര്യഡിൽ കയറി . എം.ടി. വാസുദേവൻ നായരുടെ കുപ്പായം എന്ന പാഠഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനം ചെയ്യിക്കുന്നതിനായി കഴിഞ്ഞു. പഴയകാല സാമൂഹിക ജീവിതത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ചോദിക്കുകയുണ്ടായി. ദാരിദ്ര്യം, കൃഷി, തുടങ്ങിയ ആശയങ്ങൾ പറഞ്ഞു.

4/1/2018- ഇന്നവേറ്റീവ് വർക്ക്

9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് കീർത്തി മുദ്ര എന്ന പാഠഭാഗത്തിന്റെ ആശയം വിശദീകരിക്കുകയുണ്ടായി. തുടർന്ന് ലാമണ്ഡലം കൃഷ്ണൻ നായരുടെ ഗുരുപ്രസാദം എന്ന അനുഭവക്കുറിപ്പിനിന്നും വായിച്ചു നോക്കി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിന്. ചില കുട്ടികൾ ഭാഷാശുദ്ധിയോടും ആസ്വാദന പരതയോടും കൂടി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കഥകളിയുടെ ചിത്രങ്ങളും വിശദീകരണങ്ങളും അടങ്ങിയ ആൽബം ക്ലാസിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ ആൽബം പരിശോധിച്ചു.

3/1/2018

പുതുവർഷത്തിന്റെ ആദ്യ ക്ലാസായിരുന്നു ഇന്ന് . 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു . അദ്ധ്യാപകർ പരീക്ഷാ പേപ്പറുകൾ നോക്കി കൊടുക്കുകയുണ്ടായി.
             ഇന്ന് പുതിയൊരു പാഠത്തിന്റെ പ്രാരംഭ പ്രവർത്തനമായിരുന്നു . കീർത്തി മുദ്ര എന്ന പാഠത്തിന്റെ പ്രാരംഭ പ്രവർത്തനമാണ് ഇന്ന് ക്ലാസിൽ നടത്തിയത്. കേരളീയ കലാരൂപങ്ങളെക്കുറിച്ച് ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിക്കുകയും കഥകളി എന്ന കലാരൂപത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും കുട്ടികൾക്ക് കഥകളിയുടെ വീഡിയോ കാണിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് കീർത്തിമുദ്ര എന്ന പാഠഭാഗത്തിന്റെ പ്രധാന ആശയങ്ങളിലേയ്ക്ക് കടക്കുകയുണ്ടായി. പ്രധാന കഥകളി കലാകാരന്മാരെക്കുറിച്ച് ചോദിക്കുകയും കലാമണ്ഡലം ഗോപിയെക്കുറിച്ച് കുട്ടികൾ പറയുകയുണ്ടായി. തുടർന്ന് പ്രധാന കഥകളി കലാകാരന്മാരെക്കുറിച്ച് പറഞ്ഞു.

13/ 12/ 2017- 22/ 12/ 2017

ഇന്നു മുതൽ കുട്ടികൾക്ക് പരീക്ഷ ആരംഭിച്ചു.
പരീക്ഷാ സംബന്ധമായി ഉണ്ടായിട്ടുള്ള എല്ലാത്തര നിർദ്ദേശങ്ങളും കുട്ടികൾക്ക് അസംബ്ലിയിൽ നൽകുകയുണ്ടായി.തുടർന്നുള്ള എല്ലാ ദിവസങ്ങളിലും പരീക്ഷാ ഡ്യൂട്ടി ഉണ്ടായിരുന്നു.

12/12/2017

9 മണിക്ക് എത്തിച്ചേർന്നു . ഇലഞ്ഞിത്തറമേളം എന്ന പാഠഭാഗത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന് . കുട്ടികൾക്ക് രസകരമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി. പാഠഭാഗവുമായി ബന്ധപ്പെട്ടു വരുന്ന ക്വിസ് മത്സരം നടത്തുകയുണ്ടായി.15 ഓളം ചോദ്യങ്ങൾ നൽകുകയും 12 ചോദ്യങ്ങൾക്ക് ഫാത്തിമ ഉത്തരം നൽകി. തുടർന്ന് കുട്ടികളോട് ഗ്രൂപ്പുകളായി തിരിയുന്നതിനായി നിർദ്ദേശിക്കുന്നു. പഞ്ചവാദ്യങ്ങളിലെ ചേരുകൾഓരോ ഗ്രൂപ്പിനും നൽകുകയും ചെയ്തു . തുടർന്ന് ഗ്രൂപ്പുകൾക്ക് കിട്ടിയ വാദ്യങ്ങളുടെ ചിത്രങ്ങൾ വരയ്ക്കുന്നതിനായി നിർദ്ദേശിക്കുകയുണ്ടായി. കുട്ടികൾ പ്രവർത്തനം ചെയ്യുകയും ക്ലാസിൽ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.

11/12/ 2017

9 മണിക്ക് എത്തിച്ചേർന്നു. കലയും കലാസംസ്കാരവും അന്യം നിന്നുപോകുന്ന നാടായി കേരളം' മാറിയിരിക്കുന്നു. അത്തരത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കേരള സംസ്കാരത്തിലെ കലാപാരമ്പര്യത്തെക്കുറിച്ച് സംവാദം നടത്തുകയായിരുന്നു പ്രവർത്തനം. സംവാദത്തിനായി രണ്ട് ഗ്രൂപ്പുകളായി തിരിച്ചു.തുടർന്ന് സംവാദ വിഷയവും സൂചനകളും അടങ്ങിയ ചാർട്ട് പ്രദർശിപ്പിച്ചു'. ചാർട്ടിലെ സൂചനകൾ വിശദീകരിച്ചു. തുടർന്ന് ഓരോ ഗ്രൂപ്പിനും ചെറിയ പേപ്പർ കഷ്ണങ്ങൾ നൽകുകയും തുടർന്ന് അനുകൂലിച്ചും  പ്രതികൂലിച്ചും സംസാരിക്കുകയും ചെയ്തു . കലാ സംസ്കാരത്തെക്കുറിച്ചും അവയുടെ വിശദീകരണങ്ങൾ നൽകിയും പ്രവർത്തനങ്ങൾ ഉപസംഹരിച്ചു.

8/ 12/2017

ഇന്ന് രണ്ട് പിര്യ ഡ് അടുപ്പിച്ച് ക്ലാസ് കിട്ടി. കഴിഞ്ഞ ദിവസം അവതരിപ്പിക്കാൻ കഴിയാതിരുന്ന പ്രവർത്തനം മുതൽ തുടങ്ങുകയായിരുന്നു. വിദ്യങ്ങളെ തരം തിരിച്ച് എഴുതിയത് കുട്ടികളെക്കൊണ്ട് വായിപ്പിച്ചു. തുടർന്ന് പാഠഭാഗത്തിന്റെ പ്രധാന ആശയമായ താളവാദ്യങ്ങളുടെ വലിയൊരു മ്യൂസിയമാണ് കേരളം എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ടുള്ള വിശദീകരണങ്ങൾ നൽകുകയുണ്ടായി. ഈ വിഷയാടിസ്ഥാനത്തിൽ നിന്നു കൊണ്ടുള്ള ലേഖനം തയ്യാറാക്കുന്നതിന് നിർദ്ദേശിച്ചു. ഓരോ കുട്ടികളും വ്യക്തിഗതമായി ലേഖനം തയ്യാറാക്കുകയും ക്ലാസിൽ പ്രവർത്തനാവതരണം നടത്തുകയും ചെയ്തു.

7/ 12/ 2017

പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു' .ഇന്ന് ക്ലാസ് നിരീക്ഷണത്തിനായി സംഗീത ടീച്ചർ എത്തിച്ചേർന്നു.
              ഇന്ന് രണ്ടാം പിര്യഡിൽ ആയിരുന്നു ക്ലാസ്‌ . കേരളത്തിന്റെ സാംസ്കാരിക കലാ പാരമ്പര്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് ക്ലാസ് ആരംഭിക്കുകയും ഇലഞ്ഞിത്തറമേളം എന്ന പാഠഭാഗത്തിന്റെ വായനയായിരുന്നു നമായും ക്ലാസ് മുറിയിൽ നടന്നത്. പാഠഭാഗം കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയും തുടർന്ന് പാഠഭാഗത്തിലെ ഓരോ ഖന്ധികയുടെയും ആശയം വിശദീകരിക്കുകയും ചെയ്തു. തുടർന്ന് പഞ്ചവാദ്യങ്ങളെക്കുറിച്ച് പറഞ്ഞു. വാദ്യങ്ങൾ അടങ്ങിയ ഒരു വീഡിയോ കാണിച്ചു കൊടുക്കുകയും തുടർന്ന് പഞ്ചവാദ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പഞ്ചവാദ്യങ്ങളുടെ ഒരു വീഡിയോ തുടർന്ന് കാണിച്ച് കൊടുത്ത് മനസ്സിലാക്കുകയുണ്ടായി. വാദ്യങ്ങളെ പ്രധാനമായും നാലായി തരം തിരിക്കുന്നതായി വിശദീകരിക്കുകയും ഓരോന്നിന്റെയും 'പ്രത്യേകതകൾ പറഞ്ഞു കൊടുത്തു. അജിത്ത് എന്ന കുട്ടി കൊണ്ടുവന്ന ബാലപംക്തി മാസിക പരിചയപ്പെടുത്തുകയുണ്ടായി. തുടർന്ന് ഗ്രൂപ്പുകളായി തിരിക്കുകയും ചാർട്ടിലെ വാദ്യങ്ങളെ തരംതിരിച്ച് എഴുതുന്നതിനായി നൽകുകയുണ്ടായി. പ്രവർത്തനാവതരണം നടത്താൻ കഴിഞ്ഞില്ല.

6/12/ 2017

പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. അദ്ധ്യാപകരൊക്കെ പത്താം ക്ലാസുകളിലെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
                    ഇന്ന് പുതിയ പാoമായ ' ഇലഞ്ഞിത്തറമേളം , എന്ന പാഠഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനമായിരുന്നു നടത്തിയിരുന്നത്. കലയും സംസ്കാരവും 'ഒത്തിണങ്ങുന്ന രീതിയിൽ ഉള്ള തൃശ്ശൂർ പൂരത്തെക്കുറിച്ചും മറ്റും ചോദിച്ചു കൊണ്ട് പാഠം ആരംഭിച്ചു.തനതു കലാരൂപങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ അറിവുകൾ പങ്കു വയ്ക്കുകയുണ്ടായി. തൃശ്ശൂർ പൂരത്തിന്റെ പ്രത്യേക്തകളെക്കുറച്ച് കുട്ടികളിൽ അധികം പേരും വിശദീകരിച്ചു . കുട്ടികളെല്ലാവരും മറുപടി പറയുന്നതിൽ നല്ല ഊർജസ്വലരായിരുന്നു . നല്ല രീതിയിൽ ഉള്ള പ്രതികരണം കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടായി.

5/12/2017

പതിവുപോലെ 9 മണക്ക് സ്കൂളിൽ എത്തിച്ചേർന്നു. അദ്ധ്യാപകർ കുറവായതുകൊണ്ട് തന്നെ കൂടുതൽ സമയം ക്ലാസ് ലഭിക്കുകയുണ്ടായി.
                         പെരുന്തച്ചൻ എന്ന കഥാപാത്രത്തെ ആവിഷ്കരിച്ചുകൊണ്ട്  എം ടി തിരക്കഥയെഴുതിയ പെരുന്തച്ചൻ എന്ന സിനിമ കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നതിനായി സാധിക്കുകയുണ്ടായി. കുട്ടികൾക്ക് ഇത്തരത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട സിനിമകൾ കാണിച്ചു കൊടുക്കുന്നതിലൂടെ പുറമെ ഉള്ള അറിവുകൾ കൂടി ലഭിക്കുന്നതിന് സഹായകരമാണ്.കുട്ടികൾക്ക് പാഠഭാഗത്തോട് താൽപര്യം കൊണ്ടുവരുന്നതിനും സാധിക്കുന്നു.
                        ഇന്ന് മറ്റ് ഫ്രീ പിര്യഡുകൾ കിട്ടിയതുകൊണ്ട് തന്നെ പെരുന്തച്ചൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വ്യാകരണ സം ബന്ധമായ അലങ്കാരങ്ങളെക്കുറിച്ച് പഠിപ്പിച്ചു.വ്യാകരണം പഠിക്കുന്നതിൽ കുട്ടികൾക്ക് താൽപര്യം ഉണ്ടായിരുന്നു.

4/ 12/ 2017

പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. മലയാള അദ്ധ്യാപകൻ പ്രവീൺ സാർ ക്ലാസ് നിരീക്ഷണത്തിനായി വരുന്ന വിവരം അറിയിക്കുകയുണ്ടായി.
                    ഇന്ന് മൂന്നാമത്തെ പിര്യഡിൽ ആയിരുന്നു ക്ലാസ്. പ്രവീൺ സാർ'ക്ലാസ് നിരീക്ഷണത്തിനായി എത്തിച്ചേർന്നിരുന്നു. കവിതയുടെ " കരിവീട്ടിതൻ " എന്ന ഭാഗം മുതൽ വായിച്ച് അർത്ഥം വിശദീകരിക്കുകയുണ്ടായി. അഷ്ടദിക്കുകളെയും അഷ്ടദിക്കുകളെ പരിപാലിക്കുന്ന അഷ്ടദിക്ക് പാലകരെക്കുറിച്ചും തുടർന്ന് പറഞ്ഞു കൊടുത്തു. കുട്ടികളിൽ ചിലർ സംശയമുണ്ടായിരുന്നു. കുട്ടികളുടെ സംശയം പൂർണമായ രീതിയിൽ പറഞ്ഞു കൊടുക്കുന്നതിനായി കഴിഞ്ഞില്ല.
                          അദ്ധ്യാപകൻ ക്ലാസ് നിരീക്ഷണത്തിനായി എത്തിയിരുന്നെങ്കിലും അഭിപ്രായം രേഖപ്പെടുത്താതെയാണ് പോയത്.

30/11/2017

9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു.സ്കൂളിൽ മറ്റ് പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഭയങ്കരമായ മഴ ആയതിനാൽ പൊതുവെ കുട്ടികളും കുറവായിരുന്നു.
                             ഇന്ന് നാലാം പിര്യഡിൽ  ആയിരുന്നു ക്ലാസ്. പെരുന്തച്ചൻ എന്ന കവിതയുടെ ബാക്കി ഭാഗം വായിച്ച് ആശയ വിശദീകരണം നടത്തുകയുണ്ടായി. തുടർന്ന് കവിതയിൽ നിന്നും അർത്ഥം കണ്ടെത്തുന്നതിനായി വാക്കുകൾ എഴുതിയ കുറിപ്പ് ഓരോ ബെഞ്ചിനും നൽകുകയും വാക്കിന്റെ ശരിയായ അർത്ഥം കണ്ടെത്തുന്നതിനായി നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ അർത്ഥം കണ്ടെത്തുകയും ക്ലാസ് മുറിയിൽ കണ്ടെത്തിയ അർത്ഥം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കണ്ടെത്തിയ അർത്ഥം പരിശോധിക്കുകയുണ്ടായി. കനത്ത മഴയെ തുടർന്ന്  ഉച്ചയ്ക്ക് സ്കൂൾ വിട്ടു .

29/11/2017

9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു മറ്റ് പ്രവർത്തനങ്ങൾ ഒന്നും ഉണ്ടായില്ല.
                                 ഇന്ന് രണ്ടാമത്തെ പിര്യ ഡിൽ ആയിരുന്നു ക്ലാസ് ' പെരുന്തച്ചൻ ' - എന്ന പാഠത്തിലേയ്ക്ക് കടക്കുകയായിരുന്നു പ്രധാനമായും .പാം ഭാഗം ഈണത്തിൽ ചൊല്ലി കൊടുത്തതിനും ശേഷം ക്ലാസിലെ ബി നി എന്ന കുട്ടിയെ കൊണ്ട് തന്നെ ക്ലാസിൽ വായിപ്പിക്കുകയും ഈണത്തിൽ കവിത ചൊല്ലുകയും ചെയ്തു. തുടർന്ന് കവിതയിലെ ഓരോ വരിയും പിരിച്ച് വായിച്ചു കൊടുക്കുകയും കവിതയുടെ പ്രാന ആശയത്തിലേക്ക് കടക്കുകയും ചെയ്തു.കവിതയിലെl പ്രധാന ആശയത്തിലേക്ക് കടക്കുകയും ചെയ്തു. കവിതയിലെ പ്രധാന ആശയം പറയുകയും തുടർന്ന് കവിതാ ഭാഗത്തെ അർത്ഥം പിരിച്ച് വായിക്കുകയും നൂതന പദങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുകയുണ്ടായി. മറ്റ് പ്രവർത്തനങ്ങൾ ഒന്നും ചെയ്യിക്കുന്നതിനായി കഴിഞ്ഞില്ല. കുറച്ച് ഭാഗത്തെ ആശയം മാത്രമെ വ്യക്തമാക്കുന്നതതിനും കഴിഞ്ഞുള്ളൂ. നല്ല മഴയുള്ള ദിവസം കൂടിയായിരുന്നു ഇന്ന്.