Thursday 18 January 2018

7/ 12/ 2017

പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു' .ഇന്ന് ക്ലാസ് നിരീക്ഷണത്തിനായി സംഗീത ടീച്ചർ എത്തിച്ചേർന്നു.
              ഇന്ന് രണ്ടാം പിര്യഡിൽ ആയിരുന്നു ക്ലാസ്‌ . കേരളത്തിന്റെ സാംസ്കാരിക കലാ പാരമ്പര്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് ക്ലാസ് ആരംഭിക്കുകയും ഇലഞ്ഞിത്തറമേളം എന്ന പാഠഭാഗത്തിന്റെ വായനയായിരുന്നു നമായും ക്ലാസ് മുറിയിൽ നടന്നത്. പാഠഭാഗം കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയും തുടർന്ന് പാഠഭാഗത്തിലെ ഓരോ ഖന്ധികയുടെയും ആശയം വിശദീകരിക്കുകയും ചെയ്തു. തുടർന്ന് പഞ്ചവാദ്യങ്ങളെക്കുറിച്ച് പറഞ്ഞു. വാദ്യങ്ങൾ അടങ്ങിയ ഒരു വീഡിയോ കാണിച്ചു കൊടുക്കുകയും തുടർന്ന് പഞ്ചവാദ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പഞ്ചവാദ്യങ്ങളുടെ ഒരു വീഡിയോ തുടർന്ന് കാണിച്ച് കൊടുത്ത് മനസ്സിലാക്കുകയുണ്ടായി. വാദ്യങ്ങളെ പ്രധാനമായും നാലായി തരം തിരിക്കുന്നതായി വിശദീകരിക്കുകയും ഓരോന്നിന്റെയും 'പ്രത്യേകതകൾ പറഞ്ഞു കൊടുത്തു. അജിത്ത് എന്ന കുട്ടി കൊണ്ടുവന്ന ബാലപംക്തി മാസിക പരിചയപ്പെടുത്തുകയുണ്ടായി. തുടർന്ന് ഗ്രൂപ്പുകളായി തിരിക്കുകയും ചാർട്ടിലെ വാദ്യങ്ങളെ തരംതിരിച്ച് എഴുതുന്നതിനായി നൽകുകയുണ്ടായി. പ്രവർത്തനാവതരണം നടത്താൻ കഴിഞ്ഞില്ല.

No comments:

Post a Comment