Wednesday 27 September 2017

8/8/2017

8.55 ന് സ്കൂളിൽ എത്തിച്ചേർന്നു . ഇന്ന് മൂന്ന് പീരിയഡ് ക്ലാസ് എടുക്കുന്നതിനായി സാധിച്ചു. കവയിത്രിയുടെ ബാല്യകാല ഓർമ്മകളെക്കുറിച്ച് ചോദിച്ചു . തുടർന്ന് പാഠഭാഗത്തിന്റെ ബാക്കി വായനയിലേയ്ക്ക് കടന്നു. ആശയ വിശദീകരണവും അർത്ഥ പരിചയവും നടത്തി. തുടർന്ന് 7 ഉം 8 ഉം പീരിയഡുകൾ ക്ലാസ് എടുക്കുന്നതിനായി കിട്ടി. കുട്ടികളോട് ഗ്രൂപ്പുകളായി ഇരിക്കാൻ പറഞ്ഞു . ചോദ്യങ്ങൾ അടങ്ങിയ ചാർട്ടിൽ നിന്നും ഓരോ ചോദ്യം ഗ്രൂപ്പുകൾക്ക് നൽകുകയും തുടർന്ന് ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുന്നതിനുമായി നിർദ്ദേശിച്ചു. ഓരോ ഗ്രൂപ്പുകാരും പ്രവർത്തനാവതരണം നടത്തി. ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നിർദ്ദേശിച്ചു.

Sunday 24 September 2017

7/8/2017- പുതുവർഷത്തിലേക്ക് .,,,,,,,,,

9.15ന് സ്കൂളിൽ എത്തിച്ചേർന്നു. പുതിയ അടിസ്ഥാനപാഠാവലിയിലെ പുതുവർഷം എന്ന പാo ഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനം ആയിരുന്നു ഇന്ന് . പി.കെ.പാറക്കടവിന്റെ വേരുകൾ എന്ന ഹൈക്കു കഥയെഴുതിയ ചാർട്ട് പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ് ആരംഭിച്ചു. ഹൈക്കു കഥകളെക്കുറിച്ചും കവിതകളെക്കുറിച്ചും സംസാരിച്ചു. തുടർന്ന് കഥയുടെ ആശയം കണ്ടെത്തുന്നതിനായി നിർദ്ദേശിച്ചു. ചില കുട്ടികൾ ആശയം പറയുകയുണ്ടായി. തുടർന്ന് ആശയം വിശദീകരിക്കുകയും ചെയ്തു. 5 മത്തെ പീരിയഡും ലഭിച്ചു. പുതുവർഷം എന്ന കവിതയിലേയ്ക്ക് കടന്നു .കവിതയുടെ പ്രധാന ആശയം വിശദീകരിക്കുകയും, തുടർന്ന് കവിതയ്ക്ക് ഓരോ ബെഞ്ചുകളായി ഈണം നൽകുന്നതിനും നിർദ്ദേശിച്ചു. ഓരോ ബെഞ്ചിൽ നിന്നും ഈണം ചൊല്ലുകയുണ്ടായി. തുടർന്ന് മജ്ഞരി വൃത്തത്തിൽ കവിത ചൊല്ലിക്കൊടുക്കുകയും ചെയ്തു.

4/8/2017

9.15ന് സ്കൂളിൽ എത്തിച്ചേർന്നു. പാഠഭാഗത്തെ മുക്തകത്തിലേയ്ക്ക് കടക്കുകയായിരുന്നു. ഒന്നാമത്തെ ചേലപ്പറമ്പ് നമ്പൂതിരിയുടെ മുക്ത്തകം ക്ലാസിൽ വായിക്കുകയും ആശയ വിശദീകരണം നടത്തുകയും ചെയ്തു.  മുക്തകത്തിൽ നിന്നും രണ്ട് ചോദ്യങ്ങൾ പറയുകയും ഓരോ ബെഞ്ചുകളായി ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുന്നതിനുമായി നിർദ്ദേശിച്ചു. കുട്ടികൾ ഉത്തരം കണ്ടെത്തുകയും സമയം കൂടുതൽ ലഭിക്കാത്തതിനാൽ രണ്ട് ബെഞ്ചിൽ നിന്നു മാത്രമേ പ്രവർത്തനം അവതരിപ്പിക്കുന്നതിനായി സാധിച്ചുള്ളൂ.

3/8/2017

പതിവ് പോലെ 9.15ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് പുതിയ പാഠമായ മുക്തകത്തിന്റെ പ്രാരംഭം ആയിരുന്നു. മുക്തകത്തെക്കുറിച്ചുള്ള കുട്ടികളുടെ അറിവ് പരിമിതമായിരുന്നു. പൂന്തോട്ടത്ത് മഹൻ നമ്പൂതിരിയുടെ മുക്തകം ചാർട്ടിൽ എഴുതി പരിചയപ്പെടുത്തിയ ശേഷം മുക്തകം വായിച്ചു കൊടുക്കുകയും തുടർന്ന് കുട്ടികളോട് ആശയം കണ്ടെത്തുന്നതിനുമായി നിർദ്ദേശിച്ചു. രണ്ട് കുട്ടികൾ ആശയത്തിന്റെ ചെറിയ സൂചനകൾ പറയുകയുണ്ടായി. തുടർന്ന് മുക്തകത്തിന്റെ പ്രധാന ആശയം പറഞ്ഞു കൊടുക്കുകയും മുക്തകത്തിന്റെ സവിശേഷതകൾ പദ്യത്തിൽ നിന്നു തന്നെ കണ്ടെത്തുന്നതിനുമായി നിർദ്ദേശിച്ചു. മുക്തകത്തിന്റെ പ്രധാന സവിശേഷതകളിലേക്ക് കടന്നു.

2/8/2017

9.15 ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് പീരിയഡ്  ഇല്ലായിരുന്നു.  സ്പെഷ്യൽ ക്ലാസ് എടുക്കുകയാണ് ഉണ്ടായത്. കുറച്ച് കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും സുഗതകുമാരിയുടെ " മഴത്തുള്ളി " എന്ന കവിതയുടെ കോപ്പി കുട്ടികൾക്ക് കൊടുക്കുകയും, തുടർന്ന് കവിത വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാൻ നിർദ്ദേശിച്ചു.

1 - 8 - 2017

9.15ന് സ്കൂളിൽ എത്തിച്ചേർന്നു. കൃഷി സ്ഥലം പരിപാലിച്ചു.5 - മത്തെ പീരിയഡ് ക്ലാസ് എടുക്കുന്നതിനുള്ള അനുവാദം കിട്ടുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉള്ള ക്വിസ് മത്സരം നടത്തുകയുണ്ടായി. അതു കൊണ്ട് തന്നെ എന്റെ ക്ലാസിൽ വച്ചാണ് നടത്തിയത്. അതിനെത്തുടർന്ന്, കുറച്ച് സമയം പോവുകയുണ്ടായി. കഴിഞ്ഞ ക്ലാസിൽ ആശയ വിശദീകരണം നടത്തിയ ഭാഗത്തു നിന്നും ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് തുടങ്ങി. ചില കുട്ടികൾ പ്രതികരിച്ചു. തുടർന്ന് ഗ്രൂപ്പുകളായി ഇരിക്കുന്നതിന് നിർദ്ദേശിച്ചു. സവിശേഷ പ്രയോഗങ്ങൾ അടങ്ങിയ ചാർട്ട് നൽകി. ഓരോ സവിശേഷ പ്രയോഗങ്ങൾ അടങ്ങിയ ചാർട്ട് ഓരോ ഗ്രൂപ്പിനും നൽകി. തുടർന്ന് ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തി അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് പ്രവർത്തന ക്രോഡീകരണം നടത്തി.

31- 7 - 2017

9.15ന് എത്തിച്ചേർന്നു.പാം ഭാഗത്തേക്ക് പ്രവേശിച്ചു. പാം ഭാഗ വായന യാണ് ആദ്യം നടത്തിയത്. തുടർന്ന് അരിസ്റ്റോ ഫനീസിന്റെയും സോക്രട്ടീസിന്റെയും വാദങ്ങൾ പറയുകയും തുടർന്ന് വാദങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്നതിനായി നൽകുകയുണ്ടായി. രണ്ട് കോളം വരച്ചു കൊണ്ട് കുട്ടികളോട് പ്രവർത്തനം ചെയ്യുന്നതിനായി നൽകി. വേദപുസ്തകം, ബൈബിൾ ,പുറപ്പാട് പുസ്തകം തുടങ്ങിയ ഗ്രന്ഥങ്ങളെക്കുറിച്ച് വിശദീകരിച്ചു.