Monday 31 July 2017

17/7/2017

പതിവുപോലെ സ്കൂളിൽ  എത്തിച്ചേർന്നു.രണ്ടാമത്തെ പിരിയഡിൽ ആയിരുന്നു ക്ലാസ്. ആണ്ടറുതി പരിചയപ്പെടുത്തുകയും പ്രധാന ആണ്ടറുതികൾ ഏതൊക്കെയാണെന്ന് പരിചയപ്പെടുത്തുകയും ചർച്ചയിലേയ്ക്ക് നയിക്കുകയും ചെയ്തു.പദ്യ ഭാഗത്തിന്റെ അർത്ഥ വിശദീകരണം നടത്തുകയുണ്ടായി. തിരുവാതിര എന്ന ആണ്ടറുതിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു. അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഐതിഹ്യം വിശദീകരിക്കുകയുണ്ടായി. കഥകൾ കേൾക്കാൻ കുട്ടികൾക്ക് വളരെ ഇഷ്ടമായിരുന്നു'. ഇന്ന് പ്രധാനമായും പാം ഭാഗത്തിന്റെ ആശയ വിശദീകരണം ആണ് നടന്നത്.

Sunday 23 July 2017

14/7/2017- വീണ്ടും വിദ്യാഭ്യാസ ബന്ദുകൾ

9.15 ന് സ്കൂളിൽ എത്തിച്ചേർന്നു.വിദ്യാഭ്യാസ ബന്ദ് ആയതു കൊണ്ട് തന്നെ കുട്ടികൾ കുറവായിരുന്നു. കുട്ടികളോട് ക്ലാസ് തൂത്തു വൃത്തിയാക്കാൻ നിർദ്ദേശിച്ചു. സ്കൂൾ കുറച്ച് കഴിഞ്ഞ് വിടുകയും ചെയ്തു .3 .10 ന് ഞങ്ങളും ഇറങ്ങി.

Friday 21 July 2017

പൂക്കളും ആണ്ടറുതികളും - 13/7/ 2017

9.15 ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. കാർഷിക ദിനത്തോടും ഓണത്തോടും അനുബന്ധിച്ച് ഒരു പ്രതിജ്ഞ വായിക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയുംചെയ്തു.വിഷയരഹിതമായ പച്ചക്കറി വേണം ഓണത്തിനുപയോഗിക്കാൻ എന്ന ഉദ്ദേശത്തോടു കൂടി നടത്തിയ പ്രതിജ്ഞയാണത്.തുടർന്ന് ക്വിസ് മത്സരവിജയികൾക്ക് സമ്മാനദാനവും നടത്തി.പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പതിമൂന്ന് ഫാനുകൾ നൽകുകയുണ്ടായി.
                               യാദൃശ്ചികമായാണ് നിരീക്ഷണത്തിനായി അധ്യാപികയായ റാണി ടീച്ചർ വന്നത് .മൂന്നാമത്തെ പിരീഡിൽ ക്ലാസിൽ കയറുകയും ചെയ്തു. പൂക്കളും ആണ്ടറുതികളും എന്ന പുതിയ പാഠത്തിന്റെ തുടക്കമായിരുന്നു ഇന്ന് .അസംബ്ലിയിൽ പറഞ്ഞ പ്രതിജ്ഞയെ ഊന്നി കൊണ്ടാണ് ക്ലാസ്സ് തുടങ്ങിയത്.ഇന്നത്തെ കാർഷിക വ്യവസ്ഥയെക്കുറിച്ചും കേരളീയ സംസ്കാരത്തെക്കുറിച്ചും ക്ലാസ്സിൽ ചർച്ച നടത്തുകയു ഉണ്ടായി.അതിനു ശേഷം മലയാള മാസത്തെക്കുറിച്ച് ചോദിച്ചു .ചില കുട്ടികൾ പറയുകയുണ്ടായി അതിനു ശേഷം മലയാള മാസം പരിചയപ്പെടുത്തുന്നതിനായി ചാർട്ട് പ്രദർശിപ്പിച്ചു. പൂക്കളെയും ആഘേശങ്ങളെക്കുറിച്ച് സംസാരിക്കുകയും കൂട്ടികൾ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുകയും ചെയ്തു.  തുടർന്ന് കേരള സംസ്കാരത്തിന്റെയും പൂക്കളുടെയും ചിത്രങ്ങൾ അടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു. പൂക്കളെക്കുറിച്ച് ചർച്ച നടത്തി. സ്ഥിരമായി കാണുന്ന ചെടികളുടെയും പൂക്കളുടെയും പേരുകൾ കണ്ടെത്തി എഴുതാനായി തുടർ പ്രവർത്തനമായി നൽകി.
                        അഞ്ചാമത്തെ പിരിയഡും തുടർന്ന് ഉണ്ടായിരുന്നു. സിമന്റ് കൊണ്ട് കെട്ടിയ തിട്ടകൾ ഉള്ള മരത്തിന്റെ തണലിൽ ആകാം അടുത്ത പഠനം എന്ന് തീരുമാനിച്ചു. ഞങ്ങൾ മരത്തിന്റെ തണലിൽ പഠനം ആരംഭിച്ചു. വൃക്ഷങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു. പാം ഭാഗം വായനയിലേയ്ക്കും പ്രധാന ആശയങ്ങളിലേയ്ക്കും കടക്കുകയായിരുന്നു.

12/7/2017

ബുധനാഴ്ച ആയതു കൊണ്ട് തന്നെ പീരിയഡ് ഇല്ലായിരുന്നു. മറ്റ് ഒഴിവ് പീരിയഡുകളോ കിട്ടിയിരുന്നില്ല . 8 സി യിലെ കുട്ടികൾ ഫ്രീ പീരിയഡിൽ വന്നു വിളിക്കുകയുണ്ടായി. ധാരാളം കുട്ടികൾ ഉള്ള ഒരു ക്ലാസാ ണത് . മലയാളത്തിലെ ചില വാക്കുകൾ കുട്ടികൾക്ക് കേട്ടെഴുത്തിടുകയുണ്ടായി. ശരിയായ വാക്കുകൾ തുടർന്ന് ബോർഡിൽ എഴുതി പരിചയപ്പെടുത്തി. 3.25 ന് സ്കൂൾ വിട്ടു.

11/ 7/2017

മൂന്നുകാലഘട്ടത്തിന്റെയും ഇന്നത്തെ കാലത്തെ യാത്രയുടെ പ്രത്യേകത കൂടി ഉൾപ്പെടുത്തി ക്കൊണ്ടുള്ള തുടർ പ്രവർത്തനം ക്ലാസിൽ അവതരിപ്പിച്ചു. തുടർന്ന് , ചാർട്ട് കാണിക്കുകയും കുട്ടികൾ എഴുതാതിരുന്ന സൂചനകൾ എഴുതിയെടുക്കാൻ നിർദ്ദേശം നൽക്കുകയും ചെയ്തു
                 തുടർന്ന് ഇ.വി. കൃഷ്ണപിള്ളയെ ക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഇ വി കൃഷ്ണപിള്ളയുടെ ജീവചരിത്രം കുട്ടികളിൽ കൗതുകമുണർത്തി. തുടർന്ന് ഇ.വി.യുടെ ജീവചരിത്ര സൂചനകൾ അടങ്ങിയ ചാർട്ട് പ്രദർശിപ്പിച്ചു. സൂചനകളുടെ അടിസ്ഥാനത്തിൽ ജീവചരിത്രക്കുറിപ്പ് എഴുതുവാൻ നിർദ്ദേശിച്ചു.കുട്ടികൾ വളരെ നന്നായി പ്രവർത്തനം ചെയ്യുകയുണ്ടായി.

10/7/1017

കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ മൂന്ന് യാത്രകളെയും കുറിച്ച് പറഞ്ഞു കൊണ്ട് ക്ലാസ് ആരംഭിച്ചു. മുന്നേ തന്നെ തിരിച്ചതായ ഗ്രൂപ്പുകളായി ഇരിക്കാൻ നിർദ്ദേശിച്ചു. അതിനു ശേഷം യാത്രാവേളയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ' എന്തൊക്കെയാണെന്ന്  കണ്ടെത്താൻ നിർദ്ദേശിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് നന്മയുടെ പൂക്കളിൽ നിന്നും വളരെ നല്ല ഉത്തരങ്ങൾ
കണ്ടെത്തി അവതരിപ്പിക്കുകയുണ്ടായി. ഉത്തരങ്ങൾ അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും കുട്ടികൾ നൽകിയ നല്ല ഉത്തരങ്ങൾ കൂടി തൽസമയ o എഴുതിച്ചേർക്കുകയും ചെയ്തു.
                        അതിനു ശേഷം
മൂന്നാമത്തെ ആശയ വിശദീകരണം നടത്തി. തുടർപ്രവർത്തനമായി ഈ മൂന്നു കാലഘട്ടങ്ങളേയും താരതമ്യ o ചെയ്യുന്നതിനായി നൽകി.

Thursday 13 July 2017

6/7/2017

വളരെ നല്ല ഒരു ദിനമായിരുന്നു ഇന്ന്. 9.15ന് സ്കൂളിൽ എത്തിച്ചേർന്നു
                            4, 5 പീരിയഡുകളിൽ ഇന്ന് ക്ലാസ് ഉണ്ടായിരുന്നു.നാലാമത്തെ പീരിയഡിൽ കയറുകയും ചില ചോദ്യങ്ങൾ പാഠഭാഗത്തു നിന്നും ചോദിക്കുകയും ചെയ്തു. തുടർ പ്രവർത്താവതരണം നടത്തി. പ്രവർത്തനത്തെ ക്രോഡീകരിച്ചു.
അതിനു ശേഷം കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കാൻ തീരുമാനിച്ചു.നമ്പറുകൾ എടുത്തു. നമ്പറുകൾ അനുസരിച്ച് ഓരോ ഗ്രൂപ്പുകളായി തിരിക്കാൻ   തീരുമാനിച്ചു.അതിനു ശേഷം ഓരോ ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പ് പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പരസ്പരം ചർച്ച നടത്തുകയും ചെയ്തു. ഒന്നാമത്തെ ഗ്രൂപ്പിന് - തുടി- എന്നും ' രണ്ടാമത്തെ ഗ്രൂപ്പിന് -നന്മയുടെ പൂക്കൾ - എന്നും, മൂന്നാമത്തെ ഗ്രൂപ്പിന് -മലർവാടി - എന്നും, നാലാമത്തെ ഗ്രൂപ്പിന് - ചിത്രശലഭങ്ങളുടെ വീട് -  എന്നിങ്ങനെ പേരുകൾ നിർദ്ദേശിച്ചു. അതിനു ശേഷം വള്ളത്തിൽ കൂടിയുള്ള യാത്രയിൽ യാത്രാന്ത്യത്തിൽ യാത്രക്കാർ എത്തിച്ചേരുന്ന അവസ്ഥയെക്കുറിച്ച് എഴുതാൻ നിർദ്ദേശിക്കുന്നു. കുട്ടികൾ ചർച്ച നടത്തി എഴുതുകയും, ഗ്രൂപ്പിൽ നിന്നും പ്രതിനിധി അവതരിപ്പിക്കുകയും, പ്രവർത്തനത്തെ ക്രോഡീകരിക്കുകയും ചെയ്തു.
                     5 -മത്തെ പീരിയഡിലും ഗ്രൂപ്പുകളായി തന്നെ ഇരിക്കാൻ നിർദ്ദേശിച്ചു. പാഠഭാഗത്തിന്റെ മറ്റൊരു പ്രധാന ആശയത്തിലേയ്ക്ക് കടന്നു. ഇ.വി.യുടെ കാലഘട്ടം വായിച്ച് ആശയ വിശദീകരണം നടത്തുകയും ചെയ്തു.ഇന്നത്തെ യാത്രയിൽ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാന്നെന്ന് ഗ്രൂപ്പുകളായി കണ്ടെത്താൻ നിർദ്ദേശിച്ചു. കുട്ടികൾ ചർച്ച നടത്തുകയും വ്യത്യസ്തമായ പൊയിന്റുകൾ കണ്ടെത്തി അവതരിപ്പിക്കുകയും ചെയ്തു. അതിനു ശേഷം മൂന്ന് കാലഘട്ടത്തോടൊപ്പം ഇന്നത്തെ കാലഘട്ടത്തിലെ യാത്രയിലെ പ്രത്യേകതകൾ കൂട്ടിച്ചേർത്ത്  താരതമ്യം ചെയ്യാൻ നൽകുന്നു . ബോർഡിൽ വരച്ച് മാതൃക കാണിച്ചു കൊടുത്തു.

അക്ഷരത്തിലേയ്ക്ക് ..... 5/7/2017

പതിവുപോലെ 9.15 ന് സ്കൂളിൽ എത്തിച്ചേർന്നു.9 .25 ന് ഈശ്വര പ്രാർത്ഥന നടത്തി.
                      ഇന്ന് എനിക്ക് ഫ്രീ പീരിയഡ് ആയിരുന്നു.അതു കൊണ്ട് തന്നെ ക്ലാസിൽ മറ്റ് ഫ്രീ അവറുകൾ കിട്ടിയതുമില്ല. എന്നിരുന്നാലും അക്ഷരങ്ങൾ അറിയാത്ത 8 ജി യിലെ കുട്ടികൾ, വരുകയും, അവർക്ക് അക്ഷരങ്ങൾ പഠിപ്പിക്കുകയും , അതിനു ശേഷം കൂട്ടക്ഷരങ്ങളും പഠിപ്പിക്കുകയുണ്ടായി. 'വഴിയാത്ര ' എന്ന പാO ഭാഗത്തെ ആദ്യത്തെ ഖണ്ഡിക വായിച്ചു കൊടുക്കുകയും ,കുട്ടികളെക്കൊണ്ട് പല തവണ വായിപ്പിക്കുകയും ചെയ്തു.വായനയിലെ ചില സംശങ്ങൾ ചോദിക്കുകയും ചെയ്തപ്പോൾ വളരെ സന്തോഷം തോന്നി.

Saturday 8 July 2017

നിശബ്ദമായ വിദ്യാലയം 4/7/2017

9.15 ന് സ്കൂളിൽ എത്തിച്ചേർന്നു. പതിവിൽ നിന്നും സ്കൂൾ നല്ല നിശബ്ദമായിരുന്നു. ഓഫീസിൽ കയറി ഒപ്പിട്ടു ഇറങ്ങി. അപ്പോഴാണ്  ഇന്ന് സമരം ആണെന്ന് അറിഞ്ഞത്. കുട്ടികൾ പൊതുവേ കുറവായിരുന്നു.8 ജി യിൽ പോയി അന്വേഷിക്കുകയുണ്ടായി 7, 8 കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. 9.25 ന് ഈശ്വര പ്രാർത്ഥന നടന്നു. 
                     അതിനു ശേഷം 8 ജി യിലേയ്ക്ക് പോയി. കുട്ടികൾ കുറവായതുകൊണ്ട് തന്നെ ക്ലാസെടുത്തില്ല.  ക്ലാസ് മുറിയിൽ ഒരു ലൈബ്രറി നിർമിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ലൈബ്രറി ഡിസൈൻ ചെയ്ത പല മോഡലുകൾ കുട്ടികളെ കാണിക്കുകയുണ്ടായി. തുടർന്ന് അതിന്റെ ചർച്ചകൾ നടന്നു. ഒരു കുട്ടി ഒരു നിർദ്ദേശം മുന്നോട്ടു വയ്ക്കുകയുണ്ടായി. ബോർഡ് വച്ചിരിക്കുന്ന ഡെസ്ത്തിൽ 3, 4 റോകൾ ഉണ്ടായിരുന്നു. അതിൽ പുസ്തകങ്ങൾ അടുക്കി വയ്ക്കാമെന്നും പറഞ്ഞു. അതൊരു വളരെ നല്ല നിർദ്ദേശം ആയി തോന്നുകയുണ്ടായി.
     
                             ഇന്ന് 2.30 ന് "പ്രതിഭ സംഗമം" എന്ന പരിപാടി ഉണ്ടെന്ന് അറിയിക്കുകയും. 10, +2 തലങ്ങളിലായി  മുഴുവൻ വിഷയത്തിനും A+ നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്യുകയുണ്ടായി. 2.30 ന് പരിപാടി ആരംഭിച്ചു.അസ്വ. വി. ജോയി ഉദ്ഘാടനം നിർവ്വഹിച്ചു.ആശംസ പ്രസംഗങ്ങളും തുടർന്ന് സമ്മാനദാന ചടങ്ങും നടത്തുകയുണ്ടായി. 4. മണിക്ക് ചSങ്ങ് കഴിഞ്ഞു.'

Friday 7 July 2017

വള്ളത്തിൽ കൂടിയുള്ള യാത്ര ...... 3/7/2017

പതിവു പോലെ 9.15 ന് സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിൽ കയറി ഒപ്പിട്ടു. 9. 25 ന് ഈശ്വര പ്രാർത്ഥന ആരംഭിച്ചു.ഇന്ന് ഒബ്സർവേഷനായി കോളേജിൽ നിന്നും പ്രഥമ അദ്ധ്യാപകൻ പ്രവീൺ സാർ വന്നിരുന്നു. എനിക്ക് രണ്ടാമത്തെ പീരിയഡ് ആയിരുന്നു. അതു കൊണ്ട് തന്നെ ആദ്യം എന്റെ ക്ലാസ് കാണാനായി വന്നു.

                     രണ്ടാമത്തെ പീരിയഡിൽ ക്ലാസിൽ കയറി. കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ച കാൽനടയായുള്ള യാത്രയെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. കുട്ടികൾ പ്രതികരിക്കുകയും ചെയ്തു. എന്നാൻ വ്യക്തിഗതമായി ചോദ്യം ചോദിച്ചിരുന്നില്ല. അതിനു ശേഷം പാഠഭാഗത്തിന്റെ രണ്ടാമത്തെ ആശയത്തിലേയ്ക്ക് കടന്നു. കാൽനടയാത്രയ്ക്ക് ശേഷം വള്ളത്തിൽ കൂടിയുള്ള യാത്രയെക്കുറിച്ച് പാഠഭാഗത്ത് നിന്നും വായിക്കുകയും, ആശയ വിശദീകരണം നടത്തുകയും ചെയ്തു. കുട്ടികളെ കൊണ്ട് തന്നെ ആശയഗ്രഹിക്കുന്നതിന് അവസരം നൽകി. ''ധനിക്കു ശത്രുക്കള സംഖ്യമുണ്ടാം" എന്ന ആശയത്തെ  ആഷിക് എന്ന കുട്ടി വളരെപ്പെട്ടന്ന് തന്നെ ആശയം വിശദീകരിക്കുകയുണ്ടായി.  വായനയ്ക്ക് ശേഷം രണ്ട് ബെഞ്ചുകൾ ചേർത്ത് ഒരു ഗ്രൂപ്പായി തിരിച്ചു. അതിനു ശേഷം വ്യത്യസ്ത ചോദ്യങ്ങൾ അടങ്ങിയ ചാർട്ട് എടുക്കുകയും, ഒരു ഗ്രൂപ്പിന് ഒരു ചോദ്യം അടങ്ങിയ ഒരു ചാർട്ട് നൽകുകയും ചെയ്തു. ചോദ്യം പൊതുവായി ഒരാൾ ഗ്രൂപ്പിൽ വായിക്കാൻ നിർദ്ദേശിച്ചു. അതിനു ശേഷം ചർച്ച നടത്തി ഉത്തരം കണ്ടെത്താൻ നിർദ്ദേശിച്ചു. കുട്ടികൾ ചർച്ച നടത്തുകയും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ബുക്കിൽ ഉത്തരം കുറിക്കുകയും ചെയ്തു. സമയ പരിമിതിമൂലം പ്രവർത്തനം ക്ലാസിൽ അവതരിപ്പിക്കാൻ സമയം കിട്ടിയിരുന്നില്ല. അതിനു ശേഷം ആഡിറ്റോറിയത്തിലേയ്ക്ക് പോവുകയും, പ്രവീൺ സാർ ക്ലാസ് നിരീക്ഷണത്തെക്കുറിച്ച് പറയുകയും, ക്ലാസിലെ ചില പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അതിനു ശേഷം സാറും ഞങ്ങളും ഒരുമിച്ച് ഭക്ഷണം കഴിച്ചു.3.25 ന് സ്കൂൾ വിട്ടു.

കാൽനടയിലേക്ക് ഒരു യാത്ര...... 30/6/2017

9.15 ന് സ്കൂളിൽ എത്തിച്ചേർന്നു. ഒപ്പിട്ടതിനു ശേഷം ആഡിറ്റോറിയത്തിലേയ്ക്ക് പോയി. പതിവിലും വ്യത്യസ്തമായി ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ വരിവരിയായി അസംബ്ലിയിൽ ചെന്നു. അദ്ധ്യാപകരും വിശിഷ്ട വ്യക്തികളും അസംബ്ലിയിൽ ഹാജരായി. ഈശ്വര പ്രാർത്ഥന നടത്തി .അതിനു ശേഷം സ്കൂൾ പ്രിൻസിപ്പാൾ സ്കൂൾ ശുചീകരണത്തെക്കുറിച്ചും; വസ്ത്രധാരണാ രീതിയെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.ശേഷം , മറ്റൊരു പ്രധാന ചടങ്ങിലേയ്ക്ക് കടന്നു. MLA അഡ്വ.വി. ജോയി വിശിഷ്ടാതിധിയായിരുന്നു. സ്കൂളിൽ ദേശാഭിമാനി പത്രം അനുവദിക്കുകയും പത്രം സ്കൂൾ പ്രിൻസിപ്പാളിനു നിൽക്കൊണ്ട് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തു. അതിനു ശേഷം കുട്ടികൾ അച്ചടക്കത്തോടെ ക്ലാസുകളിലേയ്ക്ക് പോവുകയും ചെയ്തു.

                          5 മത്തെ പീരിയഡ് ആയിരുന്നു ക്ലാസ്. വായിച്ച ഭാഗത്തെ ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു. അതിനു ശേഷം കാൽനട യാത്രാ കാലഘട്ടത്തെ മറ്റ് പ്രത്യേകതകളിലേയ്ക്ക് കടന്നു. ഒഴിഞ്ഞ വയറുമായി കിടക്കുന്ന സ്ത്രീകളുടെ അന്നത്തെ അവസ്ഥയെക്കുറിച്ച് ചർച്ച നടത്തി. അതിനു ശേഷം വളരെ പ്രശസ്തമായ സാവിത്രി രാജീവന്റെ " പ്രതിഷ്ഠ" എന്ന കവിത ക്ലാസിൽ പരിചയപ്പെടുത്തി. കവിതയുടെ ഒരു കോപ്പി വീതം ഓരോ ബെഞ്ചിനും നൽകി. കവിത വായിച്ചു കൊടുത്തു. കവിതയിലെ പ്രധാന ആശയത്തെക്കുറിച്ച് ചോദിച്ചു. അടുക്കളയിൽ തേഞ്ഞു തീരുന്ന വീട്ടുപകരണമായി മാറുന്ന സ്ത്രീയെ ഇവിടെ വിശദമാക്കുന്നതായി കുട്ടികൾ പറഞ്ഞു.  കവിതയിലെ ആശയങ്ങൾ എഴുതുവാൻ നിർദ്ദേശിച്ചു . പഴയ കാല സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് ചർച്ച നടത്തുകയുണ്ടായി. അങ്ങനെ ആ ദിവസവും കടന്നു പോയി. 3. 25 ന് സ്കൂൾ വിട്ടു.

പാഠത്തിലേക്ക്.,,,,,,29/6/2017

9.15 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിൽ പോയി ഒപ്പിട്ടു. +1 അഡ്മിഷൻ' ആഡിറ്റോറിയത്തിൽ  നടക്കുന്നതിനാൽ ഭക്ഷണശാലയിൽ അഭയം പ്രാപിച്ചു. മീറ്റിങ്ങ് കഴിഞ്ഞതിനു ശേഷം ഞങ്ങൾ ആ ഡിറ്റോറിയത്തിലേയ്ക്ക് പോയി.     
                    4-മത്തെ പീരിയഡും 5-മത്തെ പീരിയഡും ആയിരുന്നു ക്ലാസ്. 4-മത്തെ പീരിയഡിൽ ക്ലാസിലേയ്ക്ക് പോയി. 32 കുട്ടികളിൽ 29 കുട്ടികൾ ഹാജരായിരുന്നു. പാഠത്തിലേയ്ക്ക്.,,,,, യാത്രയെക്കുറിച്ചും യാത്ര പോകാനുള്ള കുട്ടികളുടെ ഇഷ്ടത്തെക്കുറിച്ചും ചോദിച്ചു. അതിനു ശേഷം പഴയ കാല യാത്രാമാർഗങ്ങൾ തുടങ്ങി ഇന്ന് വന്നു നിൽക്കുന്ന യാത്രാമാർഗങ്ങൾ വരെ അടങ്ങിയ വീഡിയോ കാണിച്ചു കൊടുക്കുകയും ,വീഡിയോയിലെ ചിത്രങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. കുട്ടികൾ നല്ല പ്രതികരണങ്ങൾ തന്നു. ഇന്നത്തെ യാത്രയിലേയ്ക്ക് വന്നപ്പോൾ മെട്രോ ഒരു ചർച്ചാ വിഷയമായി മാറി. മെട്രോയുടെ കടന്ന് വരവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലേയ്ക്ക് ചർച്ചയെ കൊണ്ടുവന്നു. അത്തരത്തിൽ യാത്രയിൽ നിന്നും യാത്രാനുഭവത്തിലേയ്ക്ക് കടന്നു പോയി. അവരവരുടെ യാത്രാനുഭവക്കുറിപ്പ് തയ്യാറാക്കാൻ നിർദ്ദേശിച്ചു. കുറച്ച് പേർ എഴുതി കാണിക്കുകയും തിരുത്തലുകൾ നടത്തുകയും ചെയ്തു.അപ്പൊഴേക്കും 4-മത്തെ പീരിയഡ് കഴിഞ്ഞു.

                            ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ പീരിയഡ് 5-മത്തെതാണ്. അങ്ങനെ മത്തെ പീരിയഡും കയറി. യാത്രാനുഭവക്കുറിപ്പുകൾ പ്രതിനിധി നാളെ തന്നെ ശേഖരിച്ച് കൊണ്ട് വയ്ക്കുന്നതിനുള്ള നിർദ്ദേശം നൽകി. അതിനു ശേഷം "വഴിയാത്ര " എന്ന പാം ഭാഗത്തേക്ക് കടന്നു. പാം ഭാഗം കുറച്ച് വായിക്കുകയും ആശയവിശദീകരണം നൽകുകയും ചെയ്തു.വായിച്ച ഭാഗം മൗനമായി വായിക്കാൻ നിർദ്ദേശിച്ചു. അങ്ങനെ ആ ദിവസവും കടന്നു പോയി.... 3. 25 ന് സ്കൂൾ വിട്ടു.