Thursday 13 July 2017

6/7/2017

വളരെ നല്ല ഒരു ദിനമായിരുന്നു ഇന്ന്. 9.15ന് സ്കൂളിൽ എത്തിച്ചേർന്നു
                            4, 5 പീരിയഡുകളിൽ ഇന്ന് ക്ലാസ് ഉണ്ടായിരുന്നു.നാലാമത്തെ പീരിയഡിൽ കയറുകയും ചില ചോദ്യങ്ങൾ പാഠഭാഗത്തു നിന്നും ചോദിക്കുകയും ചെയ്തു. തുടർ പ്രവർത്താവതരണം നടത്തി. പ്രവർത്തനത്തെ ക്രോഡീകരിച്ചു.
അതിനു ശേഷം കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കാൻ തീരുമാനിച്ചു.നമ്പറുകൾ എടുത്തു. നമ്പറുകൾ അനുസരിച്ച് ഓരോ ഗ്രൂപ്പുകളായി തിരിക്കാൻ   തീരുമാനിച്ചു.അതിനു ശേഷം ഓരോ ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പ് പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പരസ്പരം ചർച്ച നടത്തുകയും ചെയ്തു. ഒന്നാമത്തെ ഗ്രൂപ്പിന് - തുടി- എന്നും ' രണ്ടാമത്തെ ഗ്രൂപ്പിന് -നന്മയുടെ പൂക്കൾ - എന്നും, മൂന്നാമത്തെ ഗ്രൂപ്പിന് -മലർവാടി - എന്നും, നാലാമത്തെ ഗ്രൂപ്പിന് - ചിത്രശലഭങ്ങളുടെ വീട് -  എന്നിങ്ങനെ പേരുകൾ നിർദ്ദേശിച്ചു. അതിനു ശേഷം വള്ളത്തിൽ കൂടിയുള്ള യാത്രയിൽ യാത്രാന്ത്യത്തിൽ യാത്രക്കാർ എത്തിച്ചേരുന്ന അവസ്ഥയെക്കുറിച്ച് എഴുതാൻ നിർദ്ദേശിക്കുന്നു. കുട്ടികൾ ചർച്ച നടത്തി എഴുതുകയും, ഗ്രൂപ്പിൽ നിന്നും പ്രതിനിധി അവതരിപ്പിക്കുകയും, പ്രവർത്തനത്തെ ക്രോഡീകരിക്കുകയും ചെയ്തു.
                     5 -മത്തെ പീരിയഡിലും ഗ്രൂപ്പുകളായി തന്നെ ഇരിക്കാൻ നിർദ്ദേശിച്ചു. പാഠഭാഗത്തിന്റെ മറ്റൊരു പ്രധാന ആശയത്തിലേയ്ക്ക് കടന്നു. ഇ.വി.യുടെ കാലഘട്ടം വായിച്ച് ആശയ വിശദീകരണം നടത്തുകയും ചെയ്തു.ഇന്നത്തെ യാത്രയിൽ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാന്നെന്ന് ഗ്രൂപ്പുകളായി കണ്ടെത്താൻ നിർദ്ദേശിച്ചു. കുട്ടികൾ ചർച്ച നടത്തുകയും വ്യത്യസ്തമായ പൊയിന്റുകൾ കണ്ടെത്തി അവതരിപ്പിക്കുകയും ചെയ്തു. അതിനു ശേഷം മൂന്ന് കാലഘട്ടത്തോടൊപ്പം ഇന്നത്തെ കാലഘട്ടത്തിലെ യാത്രയിലെ പ്രത്യേകതകൾ കൂട്ടിച്ചേർത്ത്  താരതമ്യം ചെയ്യാൻ നൽകുന്നു . ബോർഡിൽ വരച്ച് മാതൃക കാണിച്ചു കൊടുത്തു.

No comments:

Post a Comment