Friday 7 July 2017

വള്ളത്തിൽ കൂടിയുള്ള യാത്ര ...... 3/7/2017

പതിവു പോലെ 9.15 ന് സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിൽ കയറി ഒപ്പിട്ടു. 9. 25 ന് ഈശ്വര പ്രാർത്ഥന ആരംഭിച്ചു.ഇന്ന് ഒബ്സർവേഷനായി കോളേജിൽ നിന്നും പ്രഥമ അദ്ധ്യാപകൻ പ്രവീൺ സാർ വന്നിരുന്നു. എനിക്ക് രണ്ടാമത്തെ പീരിയഡ് ആയിരുന്നു. അതു കൊണ്ട് തന്നെ ആദ്യം എന്റെ ക്ലാസ് കാണാനായി വന്നു.

                     രണ്ടാമത്തെ പീരിയഡിൽ ക്ലാസിൽ കയറി. കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ച കാൽനടയായുള്ള യാത്രയെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. കുട്ടികൾ പ്രതികരിക്കുകയും ചെയ്തു. എന്നാൻ വ്യക്തിഗതമായി ചോദ്യം ചോദിച്ചിരുന്നില്ല. അതിനു ശേഷം പാഠഭാഗത്തിന്റെ രണ്ടാമത്തെ ആശയത്തിലേയ്ക്ക് കടന്നു. കാൽനടയാത്രയ്ക്ക് ശേഷം വള്ളത്തിൽ കൂടിയുള്ള യാത്രയെക്കുറിച്ച് പാഠഭാഗത്ത് നിന്നും വായിക്കുകയും, ആശയ വിശദീകരണം നടത്തുകയും ചെയ്തു. കുട്ടികളെ കൊണ്ട് തന്നെ ആശയഗ്രഹിക്കുന്നതിന് അവസരം നൽകി. ''ധനിക്കു ശത്രുക്കള സംഖ്യമുണ്ടാം" എന്ന ആശയത്തെ  ആഷിക് എന്ന കുട്ടി വളരെപ്പെട്ടന്ന് തന്നെ ആശയം വിശദീകരിക്കുകയുണ്ടായി.  വായനയ്ക്ക് ശേഷം രണ്ട് ബെഞ്ചുകൾ ചേർത്ത് ഒരു ഗ്രൂപ്പായി തിരിച്ചു. അതിനു ശേഷം വ്യത്യസ്ത ചോദ്യങ്ങൾ അടങ്ങിയ ചാർട്ട് എടുക്കുകയും, ഒരു ഗ്രൂപ്പിന് ഒരു ചോദ്യം അടങ്ങിയ ഒരു ചാർട്ട് നൽകുകയും ചെയ്തു. ചോദ്യം പൊതുവായി ഒരാൾ ഗ്രൂപ്പിൽ വായിക്കാൻ നിർദ്ദേശിച്ചു. അതിനു ശേഷം ചർച്ച നടത്തി ഉത്തരം കണ്ടെത്താൻ നിർദ്ദേശിച്ചു. കുട്ടികൾ ചർച്ച നടത്തുകയും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ബുക്കിൽ ഉത്തരം കുറിക്കുകയും ചെയ്തു. സമയ പരിമിതിമൂലം പ്രവർത്തനം ക്ലാസിൽ അവതരിപ്പിക്കാൻ സമയം കിട്ടിയിരുന്നില്ല. അതിനു ശേഷം ആഡിറ്റോറിയത്തിലേയ്ക്ക് പോവുകയും, പ്രവീൺ സാർ ക്ലാസ് നിരീക്ഷണത്തെക്കുറിച്ച് പറയുകയും, ക്ലാസിലെ ചില പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അതിനു ശേഷം സാറും ഞങ്ങളും ഒരുമിച്ച് ഭക്ഷണം കഴിച്ചു.3.25 ന് സ്കൂൾ വിട്ടു.

No comments:

Post a Comment