Friday 21 July 2017

പൂക്കളും ആണ്ടറുതികളും - 13/7/ 2017

9.15 ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. കാർഷിക ദിനത്തോടും ഓണത്തോടും അനുബന്ധിച്ച് ഒരു പ്രതിജ്ഞ വായിക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയുംചെയ്തു.വിഷയരഹിതമായ പച്ചക്കറി വേണം ഓണത്തിനുപയോഗിക്കാൻ എന്ന ഉദ്ദേശത്തോടു കൂടി നടത്തിയ പ്രതിജ്ഞയാണത്.തുടർന്ന് ക്വിസ് മത്സരവിജയികൾക്ക് സമ്മാനദാനവും നടത്തി.പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പതിമൂന്ന് ഫാനുകൾ നൽകുകയുണ്ടായി.
                               യാദൃശ്ചികമായാണ് നിരീക്ഷണത്തിനായി അധ്യാപികയായ റാണി ടീച്ചർ വന്നത് .മൂന്നാമത്തെ പിരീഡിൽ ക്ലാസിൽ കയറുകയും ചെയ്തു. പൂക്കളും ആണ്ടറുതികളും എന്ന പുതിയ പാഠത്തിന്റെ തുടക്കമായിരുന്നു ഇന്ന് .അസംബ്ലിയിൽ പറഞ്ഞ പ്രതിജ്ഞയെ ഊന്നി കൊണ്ടാണ് ക്ലാസ്സ് തുടങ്ങിയത്.ഇന്നത്തെ കാർഷിക വ്യവസ്ഥയെക്കുറിച്ചും കേരളീയ സംസ്കാരത്തെക്കുറിച്ചും ക്ലാസ്സിൽ ചർച്ച നടത്തുകയു ഉണ്ടായി.അതിനു ശേഷം മലയാള മാസത്തെക്കുറിച്ച് ചോദിച്ചു .ചില കുട്ടികൾ പറയുകയുണ്ടായി അതിനു ശേഷം മലയാള മാസം പരിചയപ്പെടുത്തുന്നതിനായി ചാർട്ട് പ്രദർശിപ്പിച്ചു. പൂക്കളെയും ആഘേശങ്ങളെക്കുറിച്ച് സംസാരിക്കുകയും കൂട്ടികൾ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുകയും ചെയ്തു.  തുടർന്ന് കേരള സംസ്കാരത്തിന്റെയും പൂക്കളുടെയും ചിത്രങ്ങൾ അടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു. പൂക്കളെക്കുറിച്ച് ചർച്ച നടത്തി. സ്ഥിരമായി കാണുന്ന ചെടികളുടെയും പൂക്കളുടെയും പേരുകൾ കണ്ടെത്തി എഴുതാനായി തുടർ പ്രവർത്തനമായി നൽകി.
                        അഞ്ചാമത്തെ പിരിയഡും തുടർന്ന് ഉണ്ടായിരുന്നു. സിമന്റ് കൊണ്ട് കെട്ടിയ തിട്ടകൾ ഉള്ള മരത്തിന്റെ തണലിൽ ആകാം അടുത്ത പഠനം എന്ന് തീരുമാനിച്ചു. ഞങ്ങൾ മരത്തിന്റെ തണലിൽ പഠനം ആരംഭിച്ചു. വൃക്ഷങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു. പാം ഭാഗം വായനയിലേയ്ക്കും പ്രധാന ആശയങ്ങളിലേയ്ക്കും കടക്കുകയായിരുന്നു.

No comments:

Post a Comment