Friday 7 July 2017

പാഠത്തിലേക്ക്.,,,,,,29/6/2017

9.15 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിൽ പോയി ഒപ്പിട്ടു. +1 അഡ്മിഷൻ' ആഡിറ്റോറിയത്തിൽ  നടക്കുന്നതിനാൽ ഭക്ഷണശാലയിൽ അഭയം പ്രാപിച്ചു. മീറ്റിങ്ങ് കഴിഞ്ഞതിനു ശേഷം ഞങ്ങൾ ആ ഡിറ്റോറിയത്തിലേയ്ക്ക് പോയി.     
                    4-മത്തെ പീരിയഡും 5-മത്തെ പീരിയഡും ആയിരുന്നു ക്ലാസ്. 4-മത്തെ പീരിയഡിൽ ക്ലാസിലേയ്ക്ക് പോയി. 32 കുട്ടികളിൽ 29 കുട്ടികൾ ഹാജരായിരുന്നു. പാഠത്തിലേയ്ക്ക്.,,,,, യാത്രയെക്കുറിച്ചും യാത്ര പോകാനുള്ള കുട്ടികളുടെ ഇഷ്ടത്തെക്കുറിച്ചും ചോദിച്ചു. അതിനു ശേഷം പഴയ കാല യാത്രാമാർഗങ്ങൾ തുടങ്ങി ഇന്ന് വന്നു നിൽക്കുന്ന യാത്രാമാർഗങ്ങൾ വരെ അടങ്ങിയ വീഡിയോ കാണിച്ചു കൊടുക്കുകയും ,വീഡിയോയിലെ ചിത്രങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. കുട്ടികൾ നല്ല പ്രതികരണങ്ങൾ തന്നു. ഇന്നത്തെ യാത്രയിലേയ്ക്ക് വന്നപ്പോൾ മെട്രോ ഒരു ചർച്ചാ വിഷയമായി മാറി. മെട്രോയുടെ കടന്ന് വരവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലേയ്ക്ക് ചർച്ചയെ കൊണ്ടുവന്നു. അത്തരത്തിൽ യാത്രയിൽ നിന്നും യാത്രാനുഭവത്തിലേയ്ക്ക് കടന്നു പോയി. അവരവരുടെ യാത്രാനുഭവക്കുറിപ്പ് തയ്യാറാക്കാൻ നിർദ്ദേശിച്ചു. കുറച്ച് പേർ എഴുതി കാണിക്കുകയും തിരുത്തലുകൾ നടത്തുകയും ചെയ്തു.അപ്പൊഴേക്കും 4-മത്തെ പീരിയഡ് കഴിഞ്ഞു.

                            ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ പീരിയഡ് 5-മത്തെതാണ്. അങ്ങനെ മത്തെ പീരിയഡും കയറി. യാത്രാനുഭവക്കുറിപ്പുകൾ പ്രതിനിധി നാളെ തന്നെ ശേഖരിച്ച് കൊണ്ട് വയ്ക്കുന്നതിനുള്ള നിർദ്ദേശം നൽകി. അതിനു ശേഷം "വഴിയാത്ര " എന്ന പാം ഭാഗത്തേക്ക് കടന്നു. പാം ഭാഗം കുറച്ച് വായിക്കുകയും ആശയവിശദീകരണം നൽകുകയും ചെയ്തു.വായിച്ച ഭാഗം മൗനമായി വായിക്കാൻ നിർദ്ദേശിച്ചു. അങ്ങനെ ആ ദിവസവും കടന്നു പോയി.... 3. 25 ന് സ്കൂൾ വിട്ടു.

No comments:

Post a Comment