Friday 7 July 2017

കാൽനടയിലേക്ക് ഒരു യാത്ര...... 30/6/2017

9.15 ന് സ്കൂളിൽ എത്തിച്ചേർന്നു. ഒപ്പിട്ടതിനു ശേഷം ആഡിറ്റോറിയത്തിലേയ്ക്ക് പോയി. പതിവിലും വ്യത്യസ്തമായി ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ വരിവരിയായി അസംബ്ലിയിൽ ചെന്നു. അദ്ധ്യാപകരും വിശിഷ്ട വ്യക്തികളും അസംബ്ലിയിൽ ഹാജരായി. ഈശ്വര പ്രാർത്ഥന നടത്തി .അതിനു ശേഷം സ്കൂൾ പ്രിൻസിപ്പാൾ സ്കൂൾ ശുചീകരണത്തെക്കുറിച്ചും; വസ്ത്രധാരണാ രീതിയെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.ശേഷം , മറ്റൊരു പ്രധാന ചടങ്ങിലേയ്ക്ക് കടന്നു. MLA അഡ്വ.വി. ജോയി വിശിഷ്ടാതിധിയായിരുന്നു. സ്കൂളിൽ ദേശാഭിമാനി പത്രം അനുവദിക്കുകയും പത്രം സ്കൂൾ പ്രിൻസിപ്പാളിനു നിൽക്കൊണ്ട് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തു. അതിനു ശേഷം കുട്ടികൾ അച്ചടക്കത്തോടെ ക്ലാസുകളിലേയ്ക്ക് പോവുകയും ചെയ്തു.

                          5 മത്തെ പീരിയഡ് ആയിരുന്നു ക്ലാസ്. വായിച്ച ഭാഗത്തെ ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു. അതിനു ശേഷം കാൽനട യാത്രാ കാലഘട്ടത്തെ മറ്റ് പ്രത്യേകതകളിലേയ്ക്ക് കടന്നു. ഒഴിഞ്ഞ വയറുമായി കിടക്കുന്ന സ്ത്രീകളുടെ അന്നത്തെ അവസ്ഥയെക്കുറിച്ച് ചർച്ച നടത്തി. അതിനു ശേഷം വളരെ പ്രശസ്തമായ സാവിത്രി രാജീവന്റെ " പ്രതിഷ്ഠ" എന്ന കവിത ക്ലാസിൽ പരിചയപ്പെടുത്തി. കവിതയുടെ ഒരു കോപ്പി വീതം ഓരോ ബെഞ്ചിനും നൽകി. കവിത വായിച്ചു കൊടുത്തു. കവിതയിലെ പ്രധാന ആശയത്തെക്കുറിച്ച് ചോദിച്ചു. അടുക്കളയിൽ തേഞ്ഞു തീരുന്ന വീട്ടുപകരണമായി മാറുന്ന സ്ത്രീയെ ഇവിടെ വിശദമാക്കുന്നതായി കുട്ടികൾ പറഞ്ഞു.  കവിതയിലെ ആശയങ്ങൾ എഴുതുവാൻ നിർദ്ദേശിച്ചു . പഴയ കാല സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് ചർച്ച നടത്തുകയുണ്ടായി. അങ്ങനെ ആ ദിവസവും കടന്നു പോയി. 3. 25 ന് സ്കൂൾ വിട്ടു.

No comments:

Post a Comment