Thursday 18 January 2018

5/1/2018

9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് കൂടുതൻ പീര്യഡുകൾ ലഭിക്കുകയുണ്ടായി. 24, 25, 26 പാഠാസൂത്രണങ്ങൾ ' ഇന്ന് എടുക്കുന്നതിനായി കഴിഞ്ഞു.
                    പാഠഭാഗത്തിന്റെ പ്രധാന ആശയത്തിലേക്ക് കടക്കുകയും തുടർന്ന് വ്യാകരണപരമായ പ്രത്യേകതകൾ പഠിപ്പിക്കുകയും ചെയ്തു. പാഠഭാഗത്തിലെ ഓരോ ഖണ്ഡികയിലെയും ആശയം വിശദീകരിച്ചു. തുടർന്ന് ഒരു ഗ്രൂപ്പിന് ഒരു ചോദ്യം വീതം അടങ്ങിയ ചാർട്ട് നൽകുകയും കുറിപ്പിലെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം കണ്ടെത്തുന്നതിനും നിർദ്ദേശിച്ചു.കുട്ടികൾ ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുകയും അവതരിപ്പിക്കുകയുമുണ്ടായി.
               തുടർന്ന് മറ്റൊരു ക്ലാസിൽ  വർണങ്ങളെക്കുറിച്ചും വർണങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനത്തെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് ശരിയായ രീതിയിൽ ഉള്ള സന്ധി നിയമത്തെക്കുറിച്ച് വിശദീകരിച്ചു.
                           തുടർന്ന് ഫ്രീ പിര്യഡിൽ കയറി . എം.ടി. വാസുദേവൻ നായരുടെ കുപ്പായം എന്ന പാഠഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനം ചെയ്യിക്കുന്നതിനായി കഴിഞ്ഞു. പഴയകാല സാമൂഹിക ജീവിതത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ചോദിക്കുകയുണ്ടായി. ദാരിദ്ര്യം, കൃഷി, തുടങ്ങിയ ആശയങ്ങൾ പറഞ്ഞു.

No comments:

Post a Comment