പതിവുപോലെ 9 മണക്ക് സ്കൂളിൽ എത്തിച്ചേർന്നു. അദ്ധ്യാപകർ കുറവായതുകൊണ്ട് തന്നെ കൂടുതൽ സമയം ക്ലാസ് ലഭിക്കുകയുണ്ടായി.
പെരുന്തച്ചൻ എന്ന കഥാപാത്രത്തെ ആവിഷ്കരിച്ചുകൊണ്ട് എം ടി തിരക്കഥയെഴുതിയ പെരുന്തച്ചൻ എന്ന സിനിമ കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നതിനായി സാധിക്കുകയുണ്ടായി. കുട്ടികൾക്ക് ഇത്തരത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട സിനിമകൾ കാണിച്ചു കൊടുക്കുന്നതിലൂടെ പുറമെ ഉള്ള അറിവുകൾ കൂടി ലഭിക്കുന്നതിന് സഹായകരമാണ്.കുട്ടികൾക്ക് പാഠഭാഗത്തോട് താൽപര്യം കൊണ്ടുവരുന്നതിനും സാധിക്കുന്നു.
ഇന്ന് മറ്റ് ഫ്രീ പിര്യഡുകൾ കിട്ടിയതുകൊണ്ട് തന്നെ പെരുന്തച്ചൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വ്യാകരണ സം ബന്ധമായ അലങ്കാരങ്ങളെക്കുറിച്ച് പഠിപ്പിച്ചു.വ്യാകരണം പഠിക്കുന്നതിൽ കുട്ടികൾക്ക് താൽപര്യം ഉണ്ടായിരുന്നു.
Thursday, 18 January 2018
5/12/2017
Subscribe to:
Post Comments (Atom)
No comments:
Post a Comment