Thursday 18 January 2018

6/12/ 2017

പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. അദ്ധ്യാപകരൊക്കെ പത്താം ക്ലാസുകളിലെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
                    ഇന്ന് പുതിയ പാoമായ ' ഇലഞ്ഞിത്തറമേളം , എന്ന പാഠഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനമായിരുന്നു നടത്തിയിരുന്നത്. കലയും സംസ്കാരവും 'ഒത്തിണങ്ങുന്ന രീതിയിൽ ഉള്ള തൃശ്ശൂർ പൂരത്തെക്കുറിച്ചും മറ്റും ചോദിച്ചു കൊണ്ട് പാഠം ആരംഭിച്ചു.തനതു കലാരൂപങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ അറിവുകൾ പങ്കു വയ്ക്കുകയുണ്ടായി. തൃശ്ശൂർ പൂരത്തിന്റെ പ്രത്യേക്തകളെക്കുറച്ച് കുട്ടികളിൽ അധികം പേരും വിശദീകരിച്ചു . കുട്ടികളെല്ലാവരും മറുപടി പറയുന്നതിൽ നല്ല ഊർജസ്വലരായിരുന്നു . നല്ല രീതിയിൽ ഉള്ള പ്രതികരണം കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടായി.

No comments:

Post a Comment