Thursday 7 December 2017

27/11/2017

പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു.' തേൻകനി' - എന്ന പാഠഭാഗത്തിന്റെ അവസാന ക്ലാസായിരുന്നു ഇന്ന് . പാഠഭാഗത്തിന്റെ പ്രധാന ആശയം പറഞ്ഞുകൊണ്ട് ക്ലാസ് ആരംഭിച്ചു. തുടർന്ന് നോട്ടീസ് തയ്യാറാക്കേണ്ട രീതിയെ കുറിച്ച് കുട്ടികളോട് ചോദിക്കുകയും ചെയ്തു. തുടർന്ന് നോട്ടീസിന്റെ മാതൃക ബോർഡിൽ വരച്ച് കാണിച്ചു കൊടുക്കുകയുണ്ടായി. 'തേൻകനി' എന്ന നാടകം വിദ്യാലയത്തിൽ അവതരിപ്പിക്കുന്നത് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് തയ്യാറാക്കുന്നതിന് നിർദ്ദേശിക്കുന്നു. കുട്ടികൾ നോട്ടീസ് തയ്യാറാക്കുകയും തുടർന്ന് അവതരിപ്പിക്കുന്നതിനായി നിർദ്ദേശിക്കുകയും ചെയ്തു . ആരോമൽ , സണ്ണി തുടങ്ങിയ വിദ്യാർത്ഥികൾ വളരെ ഭംഗിയായി നോട്ടീസ് തയ്യാറാക്കുകയുണ്ടായി. കുട്ടികൾ തയ്യാറാക്കിയ നോട്ടീസ് ക്ലാസ്മുറിയിൽ അവതരിപ്പിച്ചു. തുടർന്ന് ബാലനാടകവേദിയെക്കുറിച്ച് സംസാരിക്കുകയും സാമാന്യ അറിവ് കുട്ടികൾക്ക് പകർന്നു കൊടുക്കുകയും ചെയ്തു. തുടർന്ന് എം.എം സചീന്ദ്രന്റെ ' നായാട്ട് ' എന്ന ബാലനാടക പുസ്തകം പരിചയപ്പെടുത്തുകയും അതിലെ ' ഒരു പുഴയുടെ ആത്മാവ് ' എന്ന ബാലനാടകം ക്ലാസിൽ വായിച്ചുകൊടുക്കുകയും ചെയ്തു. 3.30 ന് സ്കൂൾ വിട്ടു.

No comments:

Post a Comment