Thursday, 18 January 2018

ഇന്നവേറ്റീവ് ലെസൺ - 11/ 1/ 2018

10/1/2018

ഇന്ന് 9 മണിക്ക് എത്തിച്ചേർന്നു. ഇന്ന് പ്രശ്നമായും സംവാദം സംഘടിപ്പിക്കുകയായിരുന്നു. "വസ്ത്രം ആവശ്യത്തിനാണ് ആഡംബരത്തിനല്ല'. എന്ന വിഷയത്തെ കേന്ദ്രീകരിച്ചു കൊണ്ട് സംവാദം സംഘടിപ്പിക്കുകയുണ്ടായി. രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചു. ഒന്നാമത്തെ ഗ്രൂപ്പ് അനുകൂലിച്ചും രണ്ടാമത്തെ ഗ്രൂപ്പ് പ്രതികൂലിച്ചും സംസാരിക്കുകയുണ്ടായി. കുട്ടികൾ വളരെ ആലോചിച്ചാണ് സംവാദത്തിൽ ഏർപ്പെടുകയുണ്ടായത് . അതു കൊണ്ട് തന്നെ പ്രവർത്തന മികവ് ഉണ്ടായിരുന്നില്ല.

10/1/2018

ഇന്ന് 9 മണിക്ക് എത്തിച്ചേർന്നു. ഇന്ന് പ്രശ്നമായും സംവാദം സംഘടിപ്പിക്കുകയായിരുന്നു. "വസ്ത്രം ആവശ്യത്തിനാണ് ആഡംബരത്തിനല്ല'. എന്ന വിഷയത്തെ കേന്ദ്രീകരിച്ചു കൊണ്ട് സംവാദം സംഘടിപ്പിക്കുകയുണ്ടായി. രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചു. ഒന്നാമത്തെ ഗ്രൂപ്പ് അനുകൂലിച്ചും രണ്ടാമത്തെ ഗ്രൂപ്പ് പ്രതികൂലിച്ചും സംസാരിക്കുകയുണ്ടായി. കുട്ടികൾ വളരെ ആലോചിച്ചാണ് സംവാദത്തിൽ ഏർപ്പെടുകയുണ്ടായത് . അതു കൊണ്ട് തന്നെ പ്രവർത്തന മികവ് ഉണ്ടായിരുന്നില്ല.

8/1/2018

9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു . തുടർന്ന് പാഠഭാഗത്തിന്റെ ആശയം വിശദീകരിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു. പാഠഭാഗത്തു നിന്നും ശരിയായ പദം കണ്ടെത്തുന്നതിനായി അർത്ഥം എഴുതിയ ചാർട്ട് പ്രദർശിപ്പിച്ചു. തുടർന്ന് പാഠഭാഗത്തു നിന്നും ശരിയായ പദം കണ്ടെത്തുന്നതിന് നിർദ്ദേശിക്കുകയും ഓരോ ബെഞ്ചു വീതം ഒരു പദം കണ്ടെത്തിയത് അവതരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് കുട്ടിക്കാലത്തെ അനുഭവം പങ്കു വച്ചു കൊണ്ടുള്ള എം.ടി യുടെ കുപ്പായം എന്ന പാഠഭാഗത്തെ ആസ്വദിച്ചതുകൊണ്ടുള്ള അനുഭവം അറിയിച്ചു കൊണ്ട് കത്ത് തയ്യാറാക്കുന്നതിന് നിർദ്ദേശിക്കുന്നു. കുട്ടികൾ കത്ത് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് പാഠഭാഗത്തു നിന്നും പഴയകാല ജീവിതത്തെ സൂചിപ്പിക്കുന്ന പദങ്ങൾ കണ്ടെത്തുന്നതിന് നിർദ്ദേശിക്കുന്നു. കുട്ടികൾ കണ്ടെത്തി അവതരിപ്പിക്കുന്നു.

6/1/2018

9 മണിക്ക് എത്തിച്ചേർന്നു.'കുട്ടികളുടെ ബാല്യകാലാനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് കുപ്പായം എന്ന പാഠഭാഗത്തിന്റെ ആശയം വിശദീകരിക്കുകയുണ്ടായി. പാoഭാഗം കുട്ടികളിൽ ചിലരെക്കൊണ്ട് വായിപ്പിക്കുകയും തുടർന്ന് ഖണ്ഡികളായി ആശയം വിശദീകരിക്കുകയും ചെയ്തു. തുടർന്നുള്ള പ്രവർത്തനം ചെയ്യിക്കുന്നതിനായി കഴിഞ്ഞില്ല.

5/1/2018

9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് കൂടുതൻ പീര്യഡുകൾ ലഭിക്കുകയുണ്ടായി. 24, 25, 26 പാഠാസൂത്രണങ്ങൾ ' ഇന്ന് എടുക്കുന്നതിനായി കഴിഞ്ഞു.
                    പാഠഭാഗത്തിന്റെ പ്രധാന ആശയത്തിലേക്ക് കടക്കുകയും തുടർന്ന് വ്യാകരണപരമായ പ്രത്യേകതകൾ പഠിപ്പിക്കുകയും ചെയ്തു. പാഠഭാഗത്തിലെ ഓരോ ഖണ്ഡികയിലെയും ആശയം വിശദീകരിച്ചു. തുടർന്ന് ഒരു ഗ്രൂപ്പിന് ഒരു ചോദ്യം വീതം അടങ്ങിയ ചാർട്ട് നൽകുകയും കുറിപ്പിലെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം കണ്ടെത്തുന്നതിനും നിർദ്ദേശിച്ചു.കുട്ടികൾ ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുകയും അവതരിപ്പിക്കുകയുമുണ്ടായി.
               തുടർന്ന് മറ്റൊരു ക്ലാസിൽ  വർണങ്ങളെക്കുറിച്ചും വർണങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനത്തെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് ശരിയായ രീതിയിൽ ഉള്ള സന്ധി നിയമത്തെക്കുറിച്ച് വിശദീകരിച്ചു.
                           തുടർന്ന് ഫ്രീ പിര്യഡിൽ കയറി . എം.ടി. വാസുദേവൻ നായരുടെ കുപ്പായം എന്ന പാഠഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനം ചെയ്യിക്കുന്നതിനായി കഴിഞ്ഞു. പഴയകാല സാമൂഹിക ജീവിതത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ചോദിക്കുകയുണ്ടായി. ദാരിദ്ര്യം, കൃഷി, തുടങ്ങിയ ആശയങ്ങൾ പറഞ്ഞു.

4/1/2018- ഇന്നവേറ്റീവ് വർക്ക്

9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് കീർത്തി മുദ്ര എന്ന പാഠഭാഗത്തിന്റെ ആശയം വിശദീകരിക്കുകയുണ്ടായി. തുടർന്ന് കലാമണ്ഡലം കൃഷ്ണൻ നായരുടെ ഗുരുപ്രസാദം എന്ന അനുഭവക്കുറിപ്പിൽ നിന്നും വായിച്ചു നോക്കി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിന്. ചില കുട്ടികൾ ഭാഷാശുദ്ധിയോടും ആസ്വാദന പരതയോടും കൂടി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കഥകളിയുടെ ചിത്രങ്ങളും വിശദീകരണങ്ങളും അടങ്ങിയ ആൽബം ക്ലാസിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ ആൽബം പരിശോധിച്ചു.