ജി. ശങ്കരക്കുറിപ്പിന്റെ ' പെരുന്തച്ചൻ ' എന്ന കവിതയുടെ തുടക്കമായിരുന്നു ഇന്ന് . പ്രധാനമായും പ്രാരംഭ പ്രവർത്തനമായിരുന്നു ചെയ്തിരുന്നത്. പന്തിരുകുലത്തെപ്പറ്റി ചോദിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. കുറച്ച് കുട്ടികൾക്ക് നാറാണത്തു ഭ്രാന്തനെക്കുറിച്ച് അറിയാമായിരുന്നു.തുടർന്ന് പന്തിരുകുലത്തിന്റെ കഥാപാത്രങ്ങളുടെ സവിശേഷതകൾ മാത്രം അടങ്ങിയ കുറിപ്പുകൾ ഒരോ ബെഞ്ചിനും നൽകുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾ ചർച്ച ചെയ്ത് കുറുപ്പിലെ കഥാപാത്രം ഏതാണെന്ന് കണ്ടെത്തുന്നതിന് നിർദ്ദേശിക്കുകയും കുട്ടികൾ കണ്ടെത്തുകയും ചെയ്യുന്നു.ഒരോ ബെഞ്ചിൽ നിന്നും കണ്ടെത്തിയ കഥാപാത്രത്തെ കുറിച്ചുള്ള കുറിപ്പ് വായിക്കുകയും തുടർന്ന് കുറിപ്പിലെ കഥാപാത്രം ഏതാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. കണ്ടെത്തിയ കഥാപാത്രം ഏതാണെന്ന് അധ്യാപിക വിലയിരുത്തുന്നു. തുടർന്ന് പെരുന്തച്ചനെക്കുറിച്ച് അധ്യാപിക സംസാരിക്കുന്നു. തുടർന്ന് പാഠഭാഗത്തിനെ പ്രധാന ആശയങ്ങളിലേയ്ക്ക് കടക്കുന്നു 3.30 ന് ക്ലാസ് കഴിഞ്ഞു.
Thursday, 7 December 2017
28/11/2017 - പത്താം ദിവസം
ജി. ശങ്കരക്കുറിപ്പിന്റെ ' പെരുന്തച്ചൻ ' എന്ന കവിതയുടെ തുടക്കമായിരുന്നു ഇന്ന് . പ്രധാനമായും പ്രാരംഭ പ്രവർത്തനമായിരുന്നു ചെയ്തിരുന്നത്. പന്തിരുകുലത്തെപ്പറ്റി ചോദിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. കുറച്ച് കുട്ടികൾക്ക് നാറാണത്തു ഭ്രാന്തനെക്കുറിച്ച് അറിയാമായിരുന്നു.തുടർന്ന് പന്തിരുകുലത്തിന്റെ കഥാപാത്രങ്ങളുടെ സവിശേഷതകൾ മാത്രം അടങ്ങിയ കുറിപ്പുകൾ ഒരോ ബെഞ്ചിനും നൽകുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾ ചർച്ച ചെയ്ത് കുറുപ്പിലെ കഥാപാത്രം ഏതാണെന്ന് കണ്ടെത്തുന്നതിന് നിർദ്ദേശിക്കുകയും കുട്ടികൾ കണ്ടെത്തുകയും ചെയ്യുന്നു.ഒരോ ബെഞ്ചിൽ നിന്നും കണ്ടെത്തിയ കഥാപാത്രത്തെ കുറിച്ചുള്ള കുറിപ്പ് വായിക്കുകയും തുടർന്ന് കുറിപ്പിലെ കഥാപാത്രം ഏതാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. കണ്ടെത്തിയ കഥാപാത്രം ഏതാണെന്ന് അധ്യാപിക വിലയിരുത്തുന്നു. തുടർന്ന് പെരുന്തച്ചനെക്കുറിച്ച് അധ്യാപിക സംസാരിക്കുന്നു. തുടർന്ന് പാഠഭാഗത്തിനെ പ്രധാന ആശയങ്ങളിലേയ്ക്ക് കടക്കുന്നു 3.30 ന് ക്ലാസ് കഴിഞ്ഞു.
27/11/2017
Wednesday, 15 November 2017
15/II / 2017 - 24/11/2017കലാലയത്തിലേക്ക് ......
9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഹാജർ ബുക്ക് പ്രഥമ അദ്ധ്യാപികയെ ഏൽപ്പിക്കുകയും ഒപ്പിടുകയും ചെയ്തു. ഞങ്ങൾക്ക് ഇരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിത്തരുകയുണ്ടായി. ടൈം ടേബിൾ അനുസരിച്ച് ഇന്ന് 4 - പീരിയഡിൽ ആണ് 8 എ യിൽ ക്ലാസെടുക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്. നല്ല ബഹളം ഉള്ള ക്ലാസാണെന്ന് പൊതുവെ അറിയുന്നതിനായി കഴിഞ്ഞിരുന്നു. എന്നിരുന്നാലും ക്ലാസ് നിയന്ത്രണത്തിന് സാധിച്ചു. പരിചയപ്പെടുത്തലുകൾ കഴിഞ്ഞതിനു ശേഷം കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിന് ശ്രമിച്ചു. രണ്ട് ആൺകുട്ടികൾ വളരെ ഭംഗിയായി നാടൻപാട്ട് പാടുകയുണ്ടായി.
8 എ യിൽ ആറാമത്തെ പീരിയഡ് ഫ്രീ ആയതുകൊണ്ട് കുട്ടികൾ വിളിക്കുകയുണ്ടായി. അതുകൊണ്ട് പാഠഭാഗം തുടങ്ങി വയ്ക്കുന്നതിന് കഴിഞ്ഞു. പത്രവായനയെക്കുറിച്ച് ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിക്കുകയുണ്ടായി. കുറച്ച് പത്രം കുട്ടികൾക്ക് നൽകുകയും അതിലെ പ്രധാന വാർത്താപേജുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. വ്യത്യസ്ത വാർത്താപേജുകളെക്കുറിച്ച് കുട്ടികൾ പറയുകയുണ്ടായി. തുടർന്ന് വിവിധ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചു.വ്യത്യസ്ത ഉത്തരങ്ങൾ നൽകുകയുണ്ടായി. വിവിധ മാധ്യമങ്ങളെക്കുറിച്ചും മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തെക്കുറിച്ചും ചർച്ച ചെയ്തു. അവിടെനിന്നും കലകളിലേയ്ക്കും കുഞ്ചൻ നമ്പ്യാരിലേയ്ക്കും കടന്നു. പ്രാചീന ആധുനിക കവിത്രയങ്ങളെക്കുറിച്ച് കുട്ടികളോട് ചോദിച്ചു. ചില കുട്ടികൾ വളരെ നന്നായി ഉത്തരം നൽകുകയുണ്ടായി. തുടർന്ന് പാഠഭാഗത്തിലേയ്ക്കും അതിന്റെ പ്രധാന ആശയത്തിലേയ്ക്കും കടന്നു.
ആറാമത്തെ പിര്യഡിലും ഫ്രീ ആയതുകൊണ്ട് ക്ലാസ് എടുക്കുന്നതിനായി ലഭിച്ചു. വരികളിലെ ആശയം വിശദീകരിച്ച തിനു ശേഷം ശീതങ്കൻ തുള്ളലിന്റെ വീഡിയോ കാണിച്ചു കൊടുത്തു. ഇത്തരത്തിൽ മനുഷ്യന്റെ അത്യാഗ്രഹത്തെ എടുത്തു പറയുന്ന പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ നിന്നുള്ള നാല് വരികൾ ചാർട്ടിൽ പരിചയപ്പെടുത്തുകയും വരികളിലെ ആശയം കണ്ടെത്തുന്നതിനായി നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികൾ ആശയം കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുകയുമുണ്ടായി.
പല്ലുമുറിയെ തിന്നാം " എന്ന ചൊല്ലും പാഠഭാഗവുമായും ബന്ധപ്പെടുത്തി കുറിപ്പ് തയ്യാറാക്കുന്നതിന് നിർദ്ദേശിച്ചു. കുട്ടികളിൽ ചിലർ വളരെ നന്നായി ഉത്തരം എഴുതുകയും പ്രവർത്തനം ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ കണ്ടെത്താത്ത പഴഞ്ചൊല്ലുകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. തുടർന്ന് തേൻ കനി എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ' ഭദ്രൻ ' നെക്കുറിച്ച് എഴുതുന്നതിനായി നിർദ്ദേശിച്ചു.
Wednesday, 27 September 2017
8/8/2017
8.55 ന് സ്കൂളിൽ എത്തിച്ചേർന്നു . ഇന്ന് മൂന്ന് പീരിയഡ് ക്ലാസ് എടുക്കുന്നതിനായി സാധിച്ചു. കവയിത്രിയുടെ ബാല്യകാല ഓർമ്മകളെക്കുറിച്ച് ചോദിച്ചു . തുടർന്ന് പാഠഭാഗത്തിന്റെ ബാക്കി വായനയിലേയ്ക്ക് കടന്നു. ആശയ വിശദീകരണവും അർത്ഥ പരിചയവും നടത്തി. തുടർന്ന് 7 ഉം 8 ഉം പീരിയഡുകൾ ക്ലാസ് എടുക്കുന്നതിനായി കിട്ടി. കുട്ടികളോട് ഗ്രൂപ്പുകളായി ഇരിക്കാൻ പറഞ്ഞു . ചോദ്യങ്ങൾ അടങ്ങിയ ചാർട്ടിൽ നിന്നും ഓരോ ചോദ്യം ഗ്രൂപ്പുകൾക്ക് നൽകുകയും തുടർന്ന് ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുന്നതിനുമായി നിർദ്ദേശിച്ചു. ഓരോ ഗ്രൂപ്പുകാരും പ്രവർത്തനാവതരണം നടത്തി. ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നിർദ്ദേശിച്ചു.
Sunday, 24 September 2017
7/8/2017- പുതുവർഷത്തിലേക്ക് .,,,,,,,,,
9.15ന് സ്കൂളിൽ എത്തിച്ചേർന്നു. പുതിയ അടിസ്ഥാനപാഠാവലിയിലെ പുതുവർഷം എന്ന പാo ഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനം ആയിരുന്നു ഇന്ന് . പി.കെ.പാറക്കടവിന്റെ വേരുകൾ എന്ന ഹൈക്കു കഥയെഴുതിയ ചാർട്ട് പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ് ആരംഭിച്ചു. ഹൈക്കു കഥകളെക്കുറിച്ചും കവിതകളെക്കുറിച്ചും സംസാരിച്ചു. തുടർന്ന് കഥയുടെ ആശയം കണ്ടെത്തുന്നതിനായി നിർദ്ദേശിച്ചു. ചില കുട്ടികൾ ആശയം പറയുകയുണ്ടായി. തുടർന്ന് ആശയം വിശദീകരിക്കുകയും ചെയ്തു. 5 മത്തെ പീരിയഡും ലഭിച്ചു. പുതുവർഷം എന്ന കവിതയിലേയ്ക്ക് കടന്നു .കവിതയുടെ പ്രധാന ആശയം വിശദീകരിക്കുകയും, തുടർന്ന് കവിതയ്ക്ക് ഓരോ ബെഞ്ചുകളായി ഈണം നൽകുന്നതിനും നിർദ്ദേശിച്ചു. ഓരോ ബെഞ്ചിൽ നിന്നും ഈണം ചൊല്ലുകയുണ്ടായി. തുടർന്ന് മജ്ഞരി വൃത്തത്തിൽ കവിത ചൊല്ലിക്കൊടുക്കുകയും ചെയ്തു.
4/8/2017
9.15ന് സ്കൂളിൽ എത്തിച്ചേർന്നു. പാഠഭാഗത്തെ മുക്തകത്തിലേയ്ക്ക് കടക്കുകയായിരുന്നു. ഒന്നാമത്തെ ചേലപ്പറമ്പ് നമ്പൂതിരിയുടെ മുക്ത്തകം ക്ലാസിൽ വായിക്കുകയും ആശയ വിശദീകരണം നടത്തുകയും ചെയ്തു. മുക്തകത്തിൽ നിന്നും രണ്ട് ചോദ്യങ്ങൾ പറയുകയും ഓരോ ബെഞ്ചുകളായി ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുന്നതിനുമായി നിർദ്ദേശിച്ചു. കുട്ടികൾ ഉത്തരം കണ്ടെത്തുകയും സമയം കൂടുതൽ ലഭിക്കാത്തതിനാൽ രണ്ട് ബെഞ്ചിൽ നിന്നു മാത്രമേ പ്രവർത്തനം അവതരിപ്പിക്കുന്നതിനായി സാധിച്ചുള്ളൂ.
3/8/2017
പതിവ് പോലെ 9.15ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് പുതിയ പാഠമായ മുക്തകത്തിന്റെ പ്രാരംഭം ആയിരുന്നു. മുക്തകത്തെക്കുറിച്ചുള്ള കുട്ടികളുടെ അറിവ് പരിമിതമായിരുന്നു. പൂന്തോട്ടത്ത് മഹൻ നമ്പൂതിരിയുടെ മുക്തകം ചാർട്ടിൽ എഴുതി പരിചയപ്പെടുത്തിയ ശേഷം മുക്തകം വായിച്ചു കൊടുക്കുകയും തുടർന്ന് കുട്ടികളോട് ആശയം കണ്ടെത്തുന്നതിനുമായി നിർദ്ദേശിച്ചു. രണ്ട് കുട്ടികൾ ആശയത്തിന്റെ ചെറിയ സൂചനകൾ പറയുകയുണ്ടായി. തുടർന്ന് മുക്തകത്തിന്റെ പ്രധാന ആശയം പറഞ്ഞു കൊടുക്കുകയും മുക്തകത്തിന്റെ സവിശേഷതകൾ പദ്യത്തിൽ നിന്നു തന്നെ കണ്ടെത്തുന്നതിനുമായി നിർദ്ദേശിച്ചു. മുക്തകത്തിന്റെ പ്രധാന സവിശേഷതകളിലേക്ക് കടന്നു.